കൊതിയോടെ കഴിക്കാൻ കിടിലൻ കോഫി പുഡിങ് തയ്യാറാക്കാം

ഇനി നമുക്ക് വളരെ എളുപ്പത്തിൽ കോഫി പുഡിങ് തയ്യാറാക്കി എടുക്കാം. ഈ രീതിയിൽ തയ്യാറാക്കി എടുക്കുകയാണെങ്കിൽ നല്ല ടേസ്റ്റിയായി നമുക്ക് പുഡിങ് തയ്യാറാക്കി എടുക്കാം. വിരുന്നുകാരെ ഞെട്ടിക്കുകയും ചെയ്യാം. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് കോഫി പുഡിങ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു കപ്പ് പാൽ ഒരു പാത്രത്തിൽ ഒഴിച്ച് തിളപ്പിക്കുവാൻ വേണ്ടി വക്കണം. അതിലേക്ക് അര കപ്പ് പഞ്ചസാരയും, കാൽ കപ്പ് മിൽക്ക് മെയ്ഡും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. തിളക്കാറാവുമ്പോൾ അതിലേക്ക് ഒന്നര സ്പൂൺ ഇൻസ്റ്റന്റ് കാപ്പിപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ്‌ ചെയ്യണം. ഈ സമയത്തു മറ്റൊരു പാത്രത്തിൽ അൽപ്പം ചൈനഗ്രാസ് മേൽറ്റ് ചെയ്യാൻ വേണ്ടി വക്കണം. അൽപ്പം വെള്ളത്തിൽ ഡബിൾ ബോയിൽ ചെയ്തു എടുത്താൽ മതി.

ചൈനഗ്രാസ് നല്ലതുപോലെ മേൽറ്റ് ആയി വന്നാൽ തിളച്ചു കൊണ്ടിരിക്കുന്ന പാലിലേക്ക് ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക. നല്ലത് പോലെ കുറുകി വരാൻ തുടങ്ങിയാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇനി ഒരു പുഡിങ് ട്രേ എടുത്തു അതിലേക്ക് അൽപ്പം നെയ്യോ ബട്ടറോ തടവി വക്കണം. ഇനി നമ്മുടെ ബാറ്റർ നന്നായി അരിച്ചു ഒഴിക്കുക. നല്ലതുപോലെ ടാപ് ചെയ്ത ശേഷം മുകളിൽ അൽപ്പം ചോക്കോ ചിപ്സും വിതറുക. ഇനി സെറ്റ് ആവാൻ വേണ്ടി ഫ്രിഡ്ജിൽ വക്കണം. മൂന്നു മണിക്കൂർ ഫ്രിഡ്ജിൽ വച്ചു സെറ്റ് ആയി വന്നാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഇഷ്ടമുള്ള ഷേപ്പിൽ കട്ട്‌ ചെയ്തു എടുക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “കോഫി പുഡിങ്” തയ്യാർ…

Thanath Ruchi

Similar Posts