അടിപൊളിയായി കഴിക്കാൻ പറ്റുന്ന ബ്രേക്ക്‌ഫാസ്റ്റ് ഐറ്റം പഞ്ഞിയപ്പം തയ്യാറാക്കാം

പേര് സൂചിപ്പിക്കുന്നത് പോലെ പഞ്ഞി പോലൊരു അപ്പമാണിത്. കുട്ടികൾക്കും, പ്രായമായവർക്കും ഈ അപ്പം വളരെ അധികം ഇഷ്ടമാകും. മാവ് തയ്യാറാക്കിയുടനെ തന്നെ നമുക്ക് ഈ അപ്പം തയ്യാറാക്കി എടുക്കാം. തലേ ദിവസം മാവ് റെഡി ആക്കേണ്ട ആവശ്യം ഒന്നും ഇല്ല. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് പഞ്ഞിയപ്പം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു മുട്ട, അര കപ്പ് നൈസ് അരിപ്പൊടി, കാൽ കപ്പ് ചോറ്, കാൽ കപ്പ് തേങ്ങ ചിരകിയത്, അര കപ്പ് വെള്ളം, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കുക. ( മാവ് അധികം ലൂസ് ആകരുത്. അതേപോലെ അധികം കട്ടിയിലും ആവാൻ പാടില്ല. ) ഇനി സമയം ഉണ്ടെങ്കിൽ അര മണിക്കൂർ അടച്ചു വച്ച ശേഷം അപ്പം ചുട്ടു എടുക്കാം. അല്ലെങ്കിൽ അപ്പോൾ തന്നെ ചുട്ടു എടുക്കാം. ഇനി ഒരു നോൺസ്റ്റിക് പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു തവി മാവ് കോരി ഒഴിക്കുക. അൽപ്പം എണ്ണ തൂവി കൊടുക്കാം. ഇനി അടച്ചു വച്ചു വേവിച്ചു എടുക്കണം. എല്ലാം ഇങ്ങിനെ തന്നെ ചുട്ടു എടുക്കുക. ഈ പഞ്ഞിയപ്പത്തിന്റെ കൂടെ ചിക്കൻ കറിയും, പച്ചക്കറിയും ഏതു വേണമെങ്കിലും ചേർത്ത് കഴിക്കാവുന്നതാണ്. ഇപ്പോൾ നമ്മുടെ അടിപൊളി “പഞ്ഞിയപ്പം” റെഡി…. !!

Thanath Ruchi

Similar Posts