ഒരു കപ്പ് റവ കൊണ്ട് കിണ്ണത്തപ്പമോ, സ്വാദിഷ്ടമായ കിണ്ണത്തപ്പം മിനിറ്റുകൾക്കുള്ളിൽ

അതെ.. ഇനി റവ ഉണ്ടെങ്കിലും മതി സൂപ്പർ ടേസ്റ്റിൽ കിണ്ണത്തപ്പം തയ്യാറാക്കി എടുക്കാം. അരി അരച്ച്, അല്ലെങ്കിൽ അരിപ്പൊടി കൊണ്ടാണ് സാധാരണ കിണ്ണത്തപ്പം തയ്യാറാക്കി എടുക്കാറുള്ളത്. പക്ഷെ ഇനി അരി അരക്കാനും, പൊടിക്കാനും ഒന്നും നിൽക്കേണ്ടതില്ല. റവ ഉണ്ടെങ്കിൽ അതു മതി. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അപ്പോൾ എങ്ങിനെ ആണ് റവ കിണ്ണത്തപ്പം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ് റവയും, ഒരു കപ്പ് തേങ്ങാപ്പാലും, പാകത്തിന് പഞ്ചസാരയും, ഒരു നുള്ള് ഉപ്പും, കാൽ സ്പൂൺ ബേക്കിംഗ് പൌഡറും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അതിനു ശേഷം അര മണിക്കൂർ അടച്ചു വക്കണം. റവ ആയതു കൊണ്ടു തന്നെ നന്നായി കുതിർന്നു വരാൻ വേണ്ടിയാണ് ഇങ്ങിനെ ചെയ്യുന്നത്. ഇപ്പോൾ നന്നായി കുതിർന്നു വന്നിട്ടുണ്ടാകും. ഇനി അതിലേക്ക് അൽപ്പം കൂടി തേങ്ങാപ്പാലും, അര സ്പൂൺ ഏലക്കപ്പൊടിയും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. തേങ്ങാപ്പാലിന് പകരം പശുവിൻ പാലും കിണ്ണത്തപ്പം തയ്യാറാക്കി എടുക്കാൻ ഉപയോഗിക്കാം. ഇനി ഒരു കിണ്ണം എടുത്തു അതിൽ അൽപ്പം വെളിച്ചെണ്ണയോ, നെയ്യോ തടവുക. അതിലേക്ക് പകുതിയോളം മാവ് ഒഴിക്കുക. ഇനി ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് ചൂടാക്കാൻ വക്കുക. അതിൽ തട്ട് വച്ചു കിണ്ണം അതിലേക്ക് ഇറക്കി വക്കണം. ഇനി പാത്രം മൂടി വച്ചു ഇരുപതു മിനിറ്റ് വേവിച്ചു എടുക്കുക. ചൂടാറിയ ശേഷം മുറിച്ചെടുത്തു കഴിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “റവ കിണ്ണത്തപ്പം” റെഡി… !!

https://www.youtube.com/watch?v=TijlNi0rhEk

Thanath Ruchi

Similar Posts