അടിപൊളി ടേസ്റ്റിൽ ബ്രെഡ്‌ ഉണ്ണിയപ്പം കഴിച്ചിട്ടുണ്ടോ കുറച്ചു ബ്രെഡ്‌ ഉണ്ടെങ്കിൽ ഇനി അടിപൊളി ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാം

ബ്രെഡ്‌ കൊണ്ട് ഉണ്ണിയപ്പമോ..? പേര് കേട്ട് ആരും ഞെട്ടണ്ട. ബ്രെഡ്‌ കൊണ്ടും അടിപൊളിയായി ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാം. മുതിർന്നവർക്കും, കുട്ടികൾക്കും ഒരേപോലെ ഇഷ്ടമാകുകയും ചെയ്യും. അപ്പോൾ വളരെ എളുപ്പത്തിൽ വളരെ രുചിയോട് കൂടി എങ്ങിനെ ആണ് ഉണ്ണിയപ്പം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം നാലു ശർക്കര എടുത്തു ഒരു പാത്രത്തിൽ ഇട്ടു അര കപ്പ് വെള്ളം കൂടി ചേർത്ത് തിളപ്പിക്കുക. ശർക്കര നല്ലതുപോലെ ഉരുകി വന്നാൽ ഗ്യാസ് ഓഫ് ചെയ്യണം. ഇനി അരിച്ചു മാറ്റി വക്കണം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് നാലു ബ്രെഡ്‌ ചെറുതായി മുറിച്ചത്, ഒരു ചെറുപഴം മുറിച്ചത്, അര മുറി തേങ്ങ ചിരകിയത്, ഒരു കപ്പ് ചോറ്, ഒരു കപ്പ് നൈസ് ആയി പൊടിച്ചു വച്ചിരിക്കുന്ന അരിപ്പൊടി, അര സ്പൂൺ ഏലക്കപ്പൊടി, ഒരു നുള്ള് ഉപ്പ് എന്നിവ ചേർക്കുക അതിലേക്ക് ഉരുക്കി പാനിയാക്കി വച്ചിരിക്കുന്ന ശർക്കര ചേർത്ത് നന്നായി അരച്ചു എടുക്കണം.

ഇനി മാവ് ഒരു പാത്രത്തിലേക്ക് മാറ്റി ഒരു സ്പൂൺ എള്ളും, നെയ്യിൽ വറുത്തു എടുത്ത തേങ്ങാക്കൊത്തും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഈ മാവ് അര മണിക്കൂർ അടച്ചു മാറ്റി വക്കുക. ഇനി നോൺസ്റ്റിക് ഉണ്ണിയപ്പചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ചേർക്കുക. ഇനി ഓരോ കുഴിയിലോട്ടും കുറേശ്ശേ മാവ് ചേർത്ത് തിരിച്ചും, മറിച്ചും ഇട്ടു വാങ്ങി വക്കണം. എല്ലാം ഇങ്ങിനെ തന്നെ ചുട്ടു കോരി എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി “ബ്രെഡ്‌ ഉണ്ണിയപ്പം” റെഡി… !! നാലുമണിക്ക് ചായയുടെ കൂടെ കഴിക്കാൻ പറ്റിയ അടിപൊളി സ്നാക് ആണിത്.

https://www.youtube.com/watch?v=2DKrxaeOc78

Thanath Ruchi

Similar Posts