തേങ്ങ ചേർക്കാതെ പാവയ്ക്കാ മോരുകറി എങ്ങിനെ ആണ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം

പാവയ്ക്കാ എന്നു പറഞ്ഞാൽ ചിലരുടെ എങ്കിലും നെറ്റി ചുളിയും. പാവയ്ക്കായുടെ കൈപ്പ് തന്നെ പ്രധാന വില്ലൻ. പക്ഷെ ഈ രീതിയിൽ പാവയ്ക്കാ കറി തയ്യാറാക്കിയാൽ ഇഷ്ടമില്ലാത്തവർ വരെ കഴിച്ചു പോകും. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുകയും ചെയ്യാം. അതുകൊണ്ട് ഇനി വീട്ടമ്മമാർക്ക് പാവയ്ക്കാ കിട്ടിയാൽ രണ്ടു കറി വയ്ക്കേണ്ട ആവശ്യവും ഇല്ല. അപ്പോൾ പിന്നെ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് പാവയ്ക്കാ മോരുകറി റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു പാവയ്ക്കാ വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം ചെറുതായി കൊത്തി അരിഞ്ഞു എടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി ഒന്നര സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് നാലു വറ്റൽമുളക് ചേർത്ത് ഇളക്കുക.ഇനി രണ്ടു തണ്ട് കറിവേപ്പില ചേർത്ത് മിക്സ്‌ ചെയ്യണം. ഇനി മൂന്നു പച്ചമുളക് വട്ടത്തിൽ മുറിച്ചു ചേർക്കണം. ഇനി അര സ്പൂൺ മഞ്ഞൾപൊടിയും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക.

ഇനി ചെറിയ ചൂടിൽ ഇട്ടു നല്ലതു പോലെ വറുത്തു എടുക്കുക. പാവയ്ക്കാ നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ അതിലേക്ക് ഒരു കപ്പ് പുളി കുറഞ്ഞ തൈര് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഗ്യാസ് ഓഫ് ചെയ്യണം. ഇപ്പോൾ നമ്മുടെ അടിപൊളി “പാവയ്ക്കാ മോരുകറി” റെഡി… !! ഇതുണ്ടെങ്കിൽ പിന്നെ ചോറിന് വേറെ കറിയുടെ ആവശ്യമേ ഇല്ല.

Thanath Ruchi

Similar Posts