എല്ലാവര്ക്കും ഇഷ്ടമാകുന്ന അടിപൊളി പാവയ്ക്കാ മോരുകറി എളുപ്പത്തിൽ തയ്യാറാക്കാം

ഈ പാവയ്ക്കാ മോരുകറി കൂട്ടാത്തവർക്ക് വളരെ നഷ്ടമാണ്. എന്തുകൊണ്ട് ആണന്നല്ലേ…? അത്രയും ടേസ്റ്റ് ആണിതിന്. കൈപ്പും, ഉപ്പും, പുളിയും, എരിവും എല്ലാം കൂടി ബഹുകേമമാണ് ഈ കറി. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് പാവയ്ക്കാ മോരുകറി റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു പാവയ്ക്കാ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. അതിനു ശേഷം ചെറുതായി കൊത്തിയരിഞ്ഞു വക്കണം. ഇനി കൊത്തി അരിഞ്ഞു വച്ചിരിക്കുന്ന പാവയ്ക്കയിലേക്ക് അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ മുളക്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു വക്കണം. അതിനു ശേഷം അടച്ചു വക്കണം. പത്തു മിനിറ്റ് റസ്റ്റ്‌ ചെയ്യാൻ വച്ചാൽ മതി. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ഈ പാവയ്ക്ക ചേർത്ത് നന്നായി വറുത്തു കോരുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ വറുത്തു കോരി എടുക്കുക. ഇനി അര മുറി ചിരകിയ തേങ്ങയിലേക്ക് കാൽ സ്പൂൺ ചെറിയ ജീരകം ചേർത്ത് നന്നായി അരച്ചു വക്കണം.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് രണ്ടു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി രണ്ടു വറ്റൽമുളക് പൊട്ടിച്ചതും, രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അതിലേക്ക് വറുത്തു വച്ചിരിക്കുന്ന പാവയ്ക്കയും, അരപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി പാകത്തിന് ഉപ്പ് ചേർക്കുക. നന്നായി തിളച്ചു വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക. ചൂടാറിയ ശേഷം അര കപ്പ് കട്ട തൈര് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. പുളിക്ക് അനുസരിച്ചു തൈര് ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “പാവയ്ക്കാ മോരുകറി” റെഡി… !!

Thanath Ruchi

Similar Posts