സൂപ്പർ ടേസ്റ്റിൽ എഗ്ഗ് ലോലിപോപ്പ് തയ്യാറാക്കി എടുക്കുന്നത് എങ്ങിനെ ആണെന്ന് നോക്കൂ

ലോലിപോപ്പ് കുട്ടികളുടെ പ്രിയപ്പെട്ട ഒരു ഐറ്റം ആണ്. അതെന്തായാലും ലോലിപോപ്പ് ആണെങ്കിൽ കുട്ടികൾ വെറുതെ വിടില്ല. ഇന്ന് നമുക്ക് വ്യത്യസ്‌തമായി എഗ്ഗ് ലോലിപോപ്പ് എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം നാലു മുട്ട പുഴുങ്ങി എടുക്കുക. അതിനു ശേഷം തോൽ കളഞ്ഞു ചെറുതായി ഗ്രേറ്റ്‌ ചെയ്തു എടുക്കണം. ഇനി അതിലേക്ക് ഒരു സവാള ചെറുതായി കൊത്തിയരിഞ്ഞത്, ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അൽപ്പം മല്ലിയില ചെറുതായി അരിഞ്ഞത്, അര സ്പൂൺ കുരുമുളക്പൊടി, അര സ്പൂൺ മുളക്പൊടി, അര സ്പൂൺ ഗരം മസാല, കാൽ സ്പൂൺ മഞ്ഞൾപൊടി, ഒരു മുട്ട, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അതിലേക്ക് അല്പാല്പം ആയി മൈദ ചേർത്ത് നന്നായി കുഴച്ചു എടുക്കണം. അതിനു ശേഷം ചെറിയ ഉരുളകൾ റെഡി ആക്കി വക്കണം. ഇനി ഒരു പാത്രത്തിൽ രണ്ടു മുട്ട പൊട്ടിച്ചു ഒഴിക്കുക. മറ്റൊരു പാത്രത്തിൽ അൽപ്പം ബ്രെഡ്‌ ക്രംസും വക്കണം.

ഇനി ചുവട് കട്ടിയുള്ള ഒരു പാനിൽ മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർത്ത് ചൂടാക്കുക. ഇനി നമ്മൾ റെഡി ആക്കി വച്ചിരിക്കുന്ന ഒരു ഉരുള എടുത്തു ആദ്യം മുട്ടയിൽ മുക്കി ബ്രെഡ്‌ ക്രംസിൽ പൊതിഞ്ഞു എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. എല്ലാം ഈ രീതിയിൽ തന്നെ ചെയ്തു എടുക്കണം. ഇനി ചെറിയ ചൂടിൽ വേണം പൊരിച്ചു എടുക്കാൻ. നല്ല ഗോൾഡ് ബ്രൗൺ നിറം ആയാൽ വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “എഗ്ഗ് ലോലിപോപ്പ്” റെഡി… !! നല്ല ടൊമാറ്റോ സോസിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts