കൊതിയൂറും ടേസ്റ്റിൽ ചൗവ്വരി പായസം ഉണ്ടാക്കിയാലോ, ഈ രീതിയിലൊന്ന് തയ്യാറാക്കി നോക്കൂ

ഈ പായസം വെറും ചൗവരി കൊണ്ട് മാത്രം തയ്യാറാക്കി എടുക്കുന്നതല്ല. ഇതിൽ സേമിയ ഉണ്ട്, നേന്ത്രപഴം ഉണ്ട്, ഈന്തപ്പഴം ഉണ്ട്. ഈ ഒരു പായസം വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റും. അതുപോലെ തന്നെ ചൂടോടെയും, തണുപ്പിച്ചും ഒരേപോലെ ഇത് കഴിക്കാനും സൂപ്പർ ആണ്. അപ്പോൾ വളരെ വെറൈറ്റി ആയ ഈ പായസം എങ്ങിനെ ആണ് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു കപ്പ് വെള്ളം തിളപ്പിക്കുക. അതിലേക്ക് ഒരു കപ്പ് ചൗവരി ചേർത്ത് നന്നായി വേവിക്കുക. നന്നായി വെന്തു വന്നാൽ അതിലേക്ക് ഒരു പാക്കറ്റ് പാൽ ചേർത്ത് നന്നായി തിളപ്പിക്കുക. ഇനി ആവശ്യത്തിന് അനുസരിച്ചു പഞ്ചസാര ചേർക്കണം. ഇനി നന്നായി പഴുത്ത രണ്ടു നേന്ത്രപഴം നാലായി മുറിച്ചു ചെറുതായി അരിഞ്ഞു എടുക്കുക. ഒരു പാനിൽ അൽപ്പം നെയ്യ് ചേർത്ത് രണ്ടു പിടി സേമിയ ചേർത്ത് നന്നായി വറുത്തു കോരുക.

ഇനി തിളച്ചു കൊണ്ടിരിക്കുന്ന പാലിലേക്ക് വറുത്തു എടുത്ത സേമിയ ചേർത്ത് നന്നായി വേവിക്കുക. ഇനി അരിഞ്ഞു വച്ചിരിക്കുന്ന പഴവും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി എട്ടോ, പത്തോ ഈന്തപ്പഴം ചെറുതായി മുറിച്ചു പായസത്തിലേക്ക് ചേർത്ത് കൊടുക്കണം. മിൽക്ക് മെയ്ഡ് ഉണ്ടെങ്കിൽ ഈ സമയത്ത് ചേർത്ത് കൊടുക്കാവുന്നതാണ്. എല്ലാം നന്നായി വെന്തു വന്നാൽ അതിലേക്ക് അര സ്പൂൺ ഏലക്കപ്പൊടി ചേർത്ത് വാങ്ങി വക്കണം. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർക്കുക. അൽപ്പം അണ്ടിപരിപ്പും, മുന്തിരിയും ചേർത്ത് വഴറ്റി പായസത്തിലേക്ക് ചേർക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി “ചൗവരി പായസം” റെഡി…. !!

Thanath Ruchi

Similar Posts