മൈസൂർ പഴം ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി മൈസൂർ ഉണ്ട

മൈസൂർ പഴവും, അൽപ്പം മൈദയും ഉണ്ടെങ്കിൽ അടിപൊളിയായി തയ്യാറാക്കി കഴിക്കാൻ പറ്റുന്ന അടിപൊളി ടേസ്റ്റ് ഉള്ള ഉണ്ടായാണിത്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കുകയും ചെയ്യാം. റസ്റ്റ്‌ ചെയ്യാൻ വേണ്ടി എടുത്തു വക്കേണ്ട ആവശ്യവും ഇല്ല. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് മൈസൂർ ഉണ്ട റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം അഞ്ചു മൈസൂർ പഴം എടുത്തു തോൽ കളഞ്ഞു എടുക്കുക. അതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും, ഒരു നുള്ള് ഉപ്പും ചേർക്കുക. ഇനി നന്നായി കൈ കൊണ്ട് കുഴച്ചു എടുക്കുക. അതിലേക്ക് അര കപ്പ് മൈദ ചേർക്കണം. ഇനി നാലു സ്പൂൺ ആട്ടപ്പൊടിയും ചേർത്ത് നന്നായി കുഴച്ചു വക്കണം.അതിലേക്ക് അര സ്പൂൺ ഏലക്കപ്പൊടി കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി രണ്ടു സ്പൂൺ കറുത്ത എള്ള് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി വെള്ളം ചേർക്കാതെ തന്നെ നന്നായി കുഴച്ചു പരുവമാക്കി എടുക്കുക. നല്ല കട്ടിയിൽ പശ പോലെ മാവ് സെറ്റ് ആക്കി എടുക്കണം.

ഇനി ഒരു പാനിൽ മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള വെളിച്ചെണ്ണ ചേർക്കുക. എണ്ണ നന്നായി ചൂടായി വന്നാൽ അതിലേക്ക് ഒരു സ്പൂൺ ഉപയോഗിച്ച് കോരി ഒഴിക്കുക. ചെറിയ ചെറിയ ഉണ്ടകൾ ആയി തയ്യാറാക്കി എടുക്കുക. ചെറിയ ചൂടിൽ വറുത്തു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “മൈസൂർ ഉണ്ട” റെഡി… !! ഇനി നല്ല കട്ടൻ ചായയുടെ കൂടെ കഴിച്ചു നോക്കൂ. അടിപൊളി ആയിരിക്കും.

Thanath Ruchi

Similar Posts