വായിൽ കൊതിയൂറുന്ന ടേസ്റ്റ് ഉള്ള ബീഫ് അച്ചാർ റെഡി ആക്കുന്നത് എങ്ങിനെ ആണെന്ന് അറിയാമോ

ഈ ബീഫ് അച്ചാർ ഉണ്ടെങ്കിൽ പിന്നെ വേറൊരു കറിയുടെയും ആവശ്യം ഇല്ല. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുത്തു ഒരുപാട് ദിവസം സ്റ്റോർ ചെയ്തു വക്കുകയും ചെയ്യാം. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ബീഫ് അച്ചാർ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കിലോ ബീഫ് ചെറിയ കഷണങ്ങൾ ആക്കി കഴുകി വൃത്തിയാക്കി എടുക്കുക. അതിനുശേഷം പാകത്തിന് ഉപ്പ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി നല്ലെണ്ണ ചൂടാക്കി അതിൽ ഇട്ടു നന്നായി വറുത്തു കോരുക. ഇനി അതെ എണ്ണയിൽ ഒരു കപ്പ് വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, രണ്ടു പച്ചമുളക് അരിഞ്ഞത്, അൽപ്പം കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. നന്നായി വഴറ്റി എടുത്ത ശേഷം അൽപ്പം വിനാഗിരി ചേർത്ത് നന്നായി അരച്ചു എടുക്കുക.

ഇനി ഒരു പാനിൽ ബാക്കിയുള്ള നല്ലെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് മൂന്നു സ്പൂൺ കടുക് ചേർക്കുക. പൊട്ടിയ ശേഷം അതിലേക്ക് ഒരു സ്പൂൺ കായംപൊടി, അര സ്പൂൺ ഉലുവപ്പൊടിഎന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് അരച്ചു വച്ചിരിക്കുന്ന അരപ്പ് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി മൂന്നു സ്പൂൺ മുളക്പൊടിയും, രണ്ടു സ്പൂൺ കാശ്മീരി മുളക്പൊടിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. പൊടിയുടെ പച്ചമണം മാറിയാൽ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന ബീഫ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി പാകത്തിന് ഉപ്പും, വിനാഗിരിയും ചേർത്ത് തിളപ്പിക്കുക. അതിനു ശേഷം ഗ്യാസ് ഓഫ്‌ ചെയ്യാം. ചൂടാറിയ ശേഷം അടച്ചുറപ്പ് ഉള്ള ഒരു ചില്ലു കുപ്പിയിൽ ആക്കി സൂക്ഷിച്ചു വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “ബീഫ് അച്ചാർ” റെഡി…. !!

Thanath Ruchi

Similar Posts