വളരെ എളുപ്പത്തിൽ പൊരി ഉണ്ട റെഡി ആക്കി എടുക്കാം!

പണ്ട് സ്കൂളിൽ പഠിച്ചിരുന്ന കാലത്തു പൊരി ഉണ്ട കഴിക്കാത്തവർ കുറവായിരിക്കും. അന്ന് എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഐറ്റം ആയിരുന്നു ഇത്. നമുക്ക് പൂരത്തിന് കിട്ടുന്ന അതെ പൊരി വച്ചാണ് നമ്മൾ പൊരി ഉണ്ട റെഡി ആക്കി എടുക്കാൻ പോകുന്നത്. അപ്പോൾ ആ രുചി വീണ്ടും കഴിക്കണമെന്ന് തോന്നിയാൽ ഇത് പോലെ തയ്യാറാക്കി എടുത്താൽ കഴിക്കാമല്ലോ… ! ശർക്കര ഉണ്ടെങ്കിൽ പൊരി ഉണ്ട വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. അപ്പോൾ എങ്ങിനെ ആണ് പൊരി ഉണ്ട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാൻ ചൂടാക്കി ഒന്നര കപ്പ്‌ പൊരി വറുക്കുക. അത് മാറ്റി വക്കണം. ഇനി അതെ പാനിൽ ഒരു കപ്പ്‌ ശർക്കര പൊടിച്ചത് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. രണ്ടു സ്പൂൺ വെള്ളം മാത്രമേ ചേർക്കാവൂ. ഇനി നന്നായി ഇളക്കി കൊണ്ടിരിക്കണം. ( ഈ സമയത്ത് ചൂട് നന്നായി കുറച്ചു വക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. )

ശർക്കര നന്നായി ഉരുകി വന്നാൽ അതിലേക്ക് ഒരു സ്പൂൺ നെയ്യ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് വറുത്തു വച്ചിരിക്കുന്ന പൊരി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ശർക്കര എല്ലാ ഭാഗത്തും ഒരുപോലെ മിക്സ്‌ ആയാൽ ഇനി ഗ്യാസ് ഓഫ് ചെയ്യാം. ഇനി കൈ വെള്ളത്തിൽ മുക്കി റെഡി ആക്കി വച്ചിരിക്കുന്ന പൊരി എടുത്തു ഉരുളകൾ ആക്കി എടുക്കണം. ഇങ്ങിനെ തന്നെ എല്ലാം ഉരുള ആക്കി എടുക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “പൊരി ഉണ്ട” റെഡി… !!

 

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →