റവ ഗുലാബ് ജാമുൻ കഴിച്ചിട്ടുണ്ടോ? സൂപ്പർ ടേസ്റ്റി ആണ് മക്കളെ
ഇനി വീട്ടിൽ റവ ഉണ്ടെങ്കിലും നമുക്ക് നല്ല ടേസ്റ്റി ആയി ഗുലാബ് ജാമുൻ റെഡി ആക്കി എടുക്കാം. നല്ല സോഫ്റ്റ് ആയി തന്നെ വരും. റവയാണെന്ന് കരുതി പേടിക്കുകയെ വേണ്ട. അപ്പോൾ നല്ല ടേസ്റ്റി ആയിട്ട് ഗുലാബ് ജാമുൻ റെഡി ആക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.
ആദ്യം നമുക്ക് ഷുഗർ സിറപ് റെഡി ആക്കി വക്കണം. അതിനു വേണ്ടി ഒരു പത്രത്തിലേക്ക് രണ്ടു കപ്പ് വെള്ളവും, രണ്ടു കപ്പ് പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. അതിലേക്ക് രണ്ടു ഏലക്ക കൂടി ചേർത്ത് തിളപ്പിക്കണം. നന്നായി തിളച്ചു വന്നാൽ ഗ്യാസ് ഓഫ് ചെയ്തു അടച്ചു വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി ഒരു കപ്പ് റവ നല്ലതുപോലെ വറുത്തു എടുക്കുക. ഇനി ചൂടാറാൻ വേണ്ടി മാറ്റി വക്കണം. ഇനി ഒരു പാനിൽ ഒരു സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. ഇനി രണ്ടു കപ്പ് പാൽ ചേർത്ത് കൊടുക്കണം. തിളച്ചു വന്നാൽ അതിലേക്ക് ഒരു കപ്പ് റവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി അര സ്പൂൺ ഏലക്കപ്പൊടി കൂടി ചേർത്ത് മിക്സ് ചെയ്യണം. ഇനി നന്നായി മിക്സ് ചെയ്യുക. വെള്ളം വറ്റി വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക.
ചൂടാറിയ ശേഷം ചെറിയ ഉരുളകൾ ആക്കി ഉരുട്ടി വക്കണം. ഇനി ഇത് പൊരിച്ചു എടുക്കണം. ഒരു പാനിൽ ആവശ്യത്തിന് ഓയിൽ ചേർത്ത് ഉരുളകൾ ചേർക്കുക. ചെറിയ ചൂടിൽ വച്ചു നല്ലതുപോലെ വറുത്തു കോരുക. ഇനി ചൂടോടെ തന്നെ ഷുഗർ സിറപ്പിൽ ഇടണം. ഷുഗർ സിറപ് ചെറിയ ചൂടിൽ തന്നെ വേണം. ഇനി കുറഞ്ഞത് രണ്ടു മണിക്കൂർ ഇതിൽ തന്നെ ഇട്ടു വക്കണം. കൂടുതൽ നേരം ഇട്ടാലും വളരെ നല്ലതാണ്. ഇനി തണുപ്പിച്ചു ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി റവ ഗുലാബ് ജാമുൻ റെഡി… !!
