കിടിലൻ ടേസ്റ്റ് ഉള്ള ചിക്കൻ ബോൾസ് റെഡി ആക്കി എടുക്കാൻ വളരെ എളുപ്പമാണ്

അതെ.. ചിക്കൻ ബോൾസ് ഇതുവരെയും കഴിക്കാത്തവർക്ക് ഇതിന്റെ ടേസ്റ്റിനെ പറ്റി അറിയാൻ കഴിയില്ല. കഴിച്ചു നോക്കിയിട്ടുണ്ടെങ്കിൽ പിന്നെ ഇടക്കിടക്ക് കഴിക്കാനും തോന്നും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ചിക്കൻ ബോൾസ് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഇരുന്നൂറു ഗ്രാം എല്ലില്ലാത്ത ചിക്കൻ വൃത്തിയായി കഴുകി എടുക്കുക. അതിനു ശേഷം അതിലേക്ക് കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ കുരുമുളക്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിനു ശേഷം അൽപ്പം വെള്ളം ചേർത്ത് നന്നായി വേവിച്ചു വക്കണം. വേവിച്ച ചിക്കൻ ചൂടാറിയ ശേഷം മിക്സിയുടെ ജാറിൽ ഇട്ടു ചെറുതായി പൊടിച്ചു എടുക്കുക. ഇനി ഒരു പാനിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ചൂടായ ശേഷം അതിലേക്ക് രണ്ടു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഇനി ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. നന്നായി വഴറ്റിയ ശേഷം ഒരു പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, ചേർത്ത് വഴറ്റണം. ഇനി അതിലേക്ക് അര സ്പൂൺ മുളക്പൊടി, അര സ്പൂൺ കുരുമുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക.

പൊടികളുടെ പച്ചമണം മാറിയ ശേഷം വേവിച്ചു പൊടിച്ചു വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് വഴറ്റുക. ഇനി രണ്ടു ഉരുളൻകിഴങ്ങ് വേവിച്ചു ഉടച്ചത് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അൽപ്പം മല്ലിയില കൂടി ചേർത്ത് നല്ലപോലെ മിക്സ്‌ ചെയ്തു വാങ്ങി വക്കണം. മിക്സ്‌ നല്ലപോലെ ചൂടാറിയ ശേഷം ചെറിയ ബോൾസ് റെഡി ആക്കി എടുക്കണം. ഇനി രണ്ടു മുട്ട പൊട്ടിച്ചു ഒരു ബൗളിൽ വക്കണം. മറ്റൊരു ബൗളിൽ ബ്രെഡ്‌ ക്രംസും. ഇനി തയ്യാറാക്കി വച്ചിരിക്കുന്ന ബോൾസ് ആദ്യം മുട്ട മിക്സിൽ മുക്കി ബ്രെഡ്‌ ക്രംസിൽ പൊതിഞ്ഞു വക്കണം. ഇനി ഒരു പാനിൽ ഓയിൽ ചേർത്ത് വറുത്തു കോരുക. ചിക്കൻ ബോൾസ് വറുത്തു കോരുമ്പോൾ ചെറിയ ചൂടിൽ വറുത്തു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ചിക്കൻ ബോൾസ് റെഡി… !!! നല്ല ടൊമാറ്റോ സോസിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts