വെറൈറ്റി ആയ കപ്പ പായസം റെഡി ആക്കി വീട്ടുകാരെ ഞെട്ടിക്കാൻ റെഡി ആയിക്കോളൂ
ചിലർ എന്നും പുതു രുചികൾ തേടി നടക്കുന്നവർ ആണ്. അങ്ങിനെ ഉള്ളവർക്ക് പറ്റിയ വേറിട്ട ഒരു പായസം ആണിത്. ഇതുവരെ കഴിച്ചു നോക്കാത്ത ഒരു പുതുരുചി. അപ്പോൾ പിന്നെ കപ്പ പായസം എങ്ങിനെ ആണ് എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം അര കിലോ കപ്പ വൃത്തിയാക്കി തോൽ കളഞ്ഞു കഴുകി എടുക്കുക. അതിനു ശേഷം ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു വക്കണം. ഇനി ഒന്നു കൂടി കഴുകി എടുത്ത ശേഷം രണ്ടു കപ്പ് വെള്ളം ചേർത്ത് കുക്കറിൽ ഇട്ടു മൂന്നു വിസിൽ വരുന്നത് വരെ വേവിച്ചു എടുക്കുക. ഇനി പ്രഷർ നന്നായി പോയ ശേഷം കുക്കർ തുറന്ന് വെള്ളം ഊറ്റി കളയണം. ഇനി ഒരു ഉരുളി അടുപ്പത്തു വച്ചു അതിലേക്ക് രണ്ടു തേങ്ങ ചിരകി പിഴിഞ്ഞ പാൽ ചേർക്കുക. അതിലേക്ക് വേവിച്ചു ഊറ്റി വച്ചിരിക്കുന്ന കപ്പ ചേർത്ത് നന്നായി തിളപ്പിക്കുക. നല്ല ലൂസ് ആയി വേണം റെഡി ആക്കി എടുക്കാൻ ഇത് വേഗം കുറുകി വരും. ഇനി അതിലേക്ക് പാകത്തിന് പഞ്ചസാര ചേർത്ത് മിക്സ് ചെയ്യണം. ഇനി കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കണം.
നന്നായി കുറുകി വരാൻ തുടങ്ങിയാൽ അതിലേക്ക് അര കപ്പ് മിൽക്ക് മെയ്ടും, അര സ്പൂൺ ഏലക്കപ്പൊടിയും ചേർക്കണം. നന്നായി മിക്സ് ചെയ്തു അതിലേക്ക് ഒരു കപ്പ് തേങ്ങയുടെ ഒന്നാംപാൽ ചേർക്കുക. ഇനി തിളക്കാൻ തുടങ്ങുമ്പോൾ വേഗം വാങ്ങി വക്കണം. തിളക്കാൻ അനുവദിക്കരുത്. ഇനി പായസത്തിലേക്ക് വറവ് ഇടണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർക്കണം. ഇനി ഒരു പിടി അണ്ടിപ്പരിപ്പും, ഒരു പിടി മുന്തിരിയും ചേർത്ത് വഴറ്റി പായസത്തിലേക്ക് ചേർക്കുക. ഇപ്പോൾ നല്ല ടേസ്റ്റി ആയ അടിപൊളി “കപ്പ പായസം” റെഡി… !!
