|

സൂപ്പർ ടേസ്റ്റിൽ ചക്കക്കുരു കൊണ്ട് കുൽഫി റെഡി ആക്കി എടുത്താലോ.!

ചക്കക്കുരു കാലമായാൽ പിന്നെ ഇഷ്ടംപോലെ ചക്കക്കുരു കിട്ടും. കുറെ കഴിച്ചു കഴിഞ്ഞാൽ ഒരു മടുപ്പാണ്. ആവശ്യം കഴിഞ്ഞാൽ പിന്നെ മുറ്റത്തും, പറമ്പിലും ചിതറി കിടക്കുന്നതും കാണാം. ഇങ്ങിനെ വെറുതെ കളയുന്ന ചക്കക്കുരു കൊണ്ട് സൂപ്പർ ടേസ്റ്റിൽ കുൽഫി റെഡി ആക്കി കുരുന്നുകൾക്ക് കൊടുത്ത് നോക്കൂ. ഡിമാൻഡ് അപ്പോൾ അറിയാം.!

അപ്പോൾ വളരെ എളുപ്പത്തിൽ “ചക്കക്കുരു കുൽഫി”റെഡി ആക്കി എടുക്കുന്നത് എങ്ങിനെ ആണ് എന്ന് നോക്കാം. ആദ്യം ഒരു കപ്പ്‌ ചക്കക്കുരു തോൽ കളഞ്ഞു കഴുകി ഒരു കുക്കറിൽ ഇട്ടു നാലു വിസിൽ വരുന്നത് വരെ വേവിച്ചു എടുക്കുക. അതിനു ശേഷം അതിന്റെ തൊലി എല്ലാം കളഞ്ഞു എടുക്കണം. ഇനി അൽപ്പം പാൽ ചേർത്ത് നല്ലതു പോലെ അരച്ചു എടുക്കുക. ഇനി അര ലിറ്റർ പാൽ തിളപ്പിക്കാൻ വക്കണം. അതിലേക്ക് നമ്മൾ അരച്ചു വച്ചിരിക്കുന്ന ചക്കക്കുരു പേസ്റ്റ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി പാകത്തിന് പഞ്ചസാര ചേർത്ത് മിക്സ്‌ ചെയ്യണം. ഇനി ലോ ഫ്‌ളൈമിൽ തിളപ്പിക്കുക. അൽപ്പം ഏലക്കപ്പൊടി അല്ലെങ്കിൽ രണ്ടു തുള്ളി വാനില എസ്സെൻസ് ചേർക്കണം.

നല്ലതു പോലെ തിളപ്പിച്ച്‌ കുറുക്കി എടുക്കണം. തിളപ്പിച്ച്‌ ഏകദേശം പകുതി ആക്കി എടുക്കുക. അതിനുശേഷം ഗ്യാസ് ഓഫ് ചെയ്യണം. ഇനി ചൂടാറാൻ വേണ്ടി മാറ്റി വക്കണം. ഇനി ഒരു കുൽഫി മൗൾഡ് എടുത്തു അതിലേക്ക് നമ്മുടെ മിക്സ്‌ ചേർത്ത് അടച്ചു വക്കണം. ഇനി ഫ്രീസറിൽ വച്ചു തണുപ്പിച്ചു സെറ്റ് ആക്കി എടുക്കുക. ഇനി കുൽഫി മൗൾഡ് ഇല്ലെങ്കിലും വിഷമിക്കേണ്ട. ചെറിയ ഗ്ലാസ് ഉണ്ടെങ്കിൽ അതിൽ ഒഴിച്ച് വച്ചു ആദ്യം ഒരു അലുമിനിയം ഫോയിൽ കൊണ്ട് പൊതിഞ്ഞ ശേഷം ഒരു സ്റ്റിക് വച്ചു കൊടുക്കണം. ഇനി ഫ്രീസറിൽ വച്ചു തണുപ്പിച്ചു എടുത്തോളൂ. ഇപ്പോൾ നമ്മുടെ അടിപൊളി “ചക്കക്കുരു കുൽഫി” റെഡി… !!!

https://www.youtube.com/watch?v=brMjcRKzbto

Thanath Ruchi

Similar Posts