സൂപ്പർ ടേസ്റ്റിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി കഴിക്കാൻ പറ്റുന്ന ഒന്നാന്തരം പലഹാരം ‘ബ്രെഡ്‌ ദോശ’

ബ്രെഡും, മുട്ടയും ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് ഇത് തയ്യാറാക്കി എടുക്കാൻ പറ്റും. ഇതു രാവിലെ ബ്രേക്ക് ഫാസ്റ്റ് ആയും, നാലുമണി പലഹാരം ആയും ഉപയോഗിക്കാം. കുട്ടികൾക്കു ഇത് എന്തായാലും ഇഷ്ടമാകും. പിസ്സ കഴിക്കുന്നത് പോലെ അവർ കഴിച്ചോളും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ബ്രെഡ്‌ ദോശ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. ഇനി ഒരു സ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി രണ്ടു പച്ചമുളക് അരിഞ്ഞത് കൂടി ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റണം. ഇനി ഒരു ക്യാപ്‌സികം ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ഈ മസാല പാനിലെ ഒരു സൈഡിൽ മാറ്റി വക്കുക. അതിനു ശേഷം രണ്ടു മുട്ട അൽപ്പം ഉപ്പ് ചേർത്ത് മിക്സ്‌ ചെയ്തു ഒഴിക്കുക. നന്നായി പൊരിച്ചു എടുത്ത ശേഷം അര സ്പൂൺ കുരുമുളക്പൊടി, രണ്ടു സ്പൂൺ ടൊമാറ്റോ സോസ്, അൽപ്പം മല്ലിയില അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിനു ശേഷം തീ ഓഫ് ചെയ്യണം.

ഇനി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു മുട്ട ചേർത്ത് നന്നായി അടിക്കുക. അതിനുശേഷം ആറു ബ്രെഡ്‌ പൊട്ടിച്ചു ചേർക്കുക. ഇനി അര സ്പൂൺ കുരുമുളക്പൊടി, അൽപ്പം മല്ലിയില, അര ഗ്ലാസ് പാൽ എന്നിവ ചേർത്ത് നന്നായി അരക്കുക. നല്ല തിക്ക് ബാറ്റർ റെഡി ആക്കി എടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അൽപ്പം ഓയിൽ അല്ലെങ്കിൽ ബട്ടർ ചേർത്ത് കൊടുക്കുക. ഇനി നമ്മൾ റെഡി ആക്കി വച്ചിരിക്കുന്ന മാവ് അതിൽ ഒഴിച്ച് നല്ലപോലെ പരത്തി എടുക്കുക. കട്ടിയിൽ വേണം പരത്തി എടുക്കാൻ. ഇനി അതിനു മുകളിൽ ആയി മസാല നിരത്തുക. ഒരു തവി കൊണ്ട് നന്നായി അമർത്തി എടുക്കുക. ഇനി ലോ ഫ്‌ളൈമിൽ വേവിക്കുക. അൽപ്പം നേരം കഴിഞ്ഞാൽ മറിച്ചു ഇട്ടു കൊടുക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “ബ്രെഡ്‌ ദോശ” റെഡി….!!! നല്ല ടൊമാറ്റോ സോസ് കൂട്ടി അടിപൊളി ആയി കഴിക്കാം.

Thanath Ruchi

Similar Posts