പണ്ട് കഴിച്ചിരുന്ന പാൽക്കട്ട ഓർമ്മയുണ്ടോ? അതെ രുചിയിൽ വീട്ടിൽ തന്നെ തയ്യാറാക്കാം

പണ്ട് സ്കൂളിൽ പഠിച്ചിരുന്നവർക്ക് ഈ പാൽക്കട്ടയെ മറക്കാൻ പറ്റില്ല. അന്ന് കുട്ടികൾക്ക് ഇതൊക്കെ ആയിരുന്നു ഇഷ്ടം. ഇരുപത്തി അഞ്ചു പൈസക്ക് വാങ്ങി കഴിച്ചിരുന്ന ആ പാൽക്കട്ട എങ്ങിനെ ആണ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം മുക്കാൽ കപ്പ്‌ പഞ്ചസാരയും, ഒരു ഏലക്കയും കൂടി ഒരു മിക്സിയുടെ ജാറിൽ ഇട്ടു നന്നായി പൊടിച്ചു എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒന്നര കപ്പ് മൈദ ചേർത്ത് ചൂടാക്കുക. ചെറിയ ചൂടിൽ ചൂടാക്കി വറുത്തു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. രണ്ടു മിനിറ്റ് വറുത്ത ശേഷം ഒരു സ്പൂൺ നെയ്യ് ചേർത്ത് വറുക്കുക. നന്നായി വഴറ്റി എടുത്ത ശേഷം വാങ്ങി വക്കണം. നിറം മാറി വരരുത്. അതിനു മുൻപ് തന്നെ വാങ്ങി വക്കണം.

ഇനി അതെ പാനിലേക്ക് അര കപ്പ് പാൽപ്പൊടിയും, പൊടിച്ചു വച്ചിരിക്കുന്ന പഞ്ചസാരയും ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. ഇനി വറുത്തു വച്ചിരിക്കുന്ന മൈദ അതിലേക്ക് ചേർത്ത് മിക്സ്‌ ചെയ്യുക. അതിനുശേഷം അര കപ്പ് സൺഫ്ലവർ ഓയിൽ കുറേശ്ശേ ആയി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. നല്ലതുപോലെ മിക്സ്‌ ചെയ്യണം. നല്ലത് പോലെ നനഞ്ഞു വരണം. എല്ലാം കൂടി നന്നായി മിക്സ്‌ ചെയ്ത ശേഷം ഗ്യാസ് ഓഫ് ചെയ്യുക. ഇനി അൽപ്പം ചൂടാറിയ ശേഷം ഒരു മിക്സിയുടെ ജാറിൽ ഇട്ടു നന്നായി പൊടിച്ചു എടുക്കുക. ചെറിയ കട്ടകൾ ഉണ്ടെങ്കിൽ നന്നായി പൊടിഞ്ഞു കിട്ടാൻ വേണ്ടിയാണ്. ഇനി നമുക്ക് ഇതു സെറ്റ് ചെയ്തു എടുക്കണം. ഒരു പരന്ന പാത്രത്തിൽ ഈ കൂട്ട് ചേർത്ത് അമർത്തി വക്കുക. കട്ട്‌ ചെയ്തു എടുക്കാൻ എളുപ്പത്തിന് വേണ്ടി ലൈൻസ് ഇട്ടു വെക്കുകയും വേണം. ഇനി ചൂടാറിയ ശേഷം മുറിച്ചു എടുത്തു കഴിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “പാൽക്കട്ട” റെഡി…. !!

Thanath Ruchi

Similar Posts