അടിപൊളി ടേസ്റ്റിൽ ചിക്കൻ പാർട്സ് കറി തയ്യാറാക്കാം

ചിലർക്ക് ചിക്കൻ പാർട്സ് ഭയങ്കര ഇഷ്ടമാണ്. അതേപോലെ മറ്റു ചിലർക്ക് ഇത് താല്പര്യവും ഉണ്ടാകില്ല. അപ്പോൾ ഏതു ഇഷ്ടമില്ലാത്തവർക്കും ഇഷ്ടമാകുന്ന രീതിയിൽ തയ്യാറാക്കി എടുത്താലോ.. അതും വളരെ പെട്ടെന്ന്. ഇനി ചിക്കൻ വാങ്ങുമ്പോൾ അതിന്റെ പാർട്സ് മാറ്റി വച്ചു ഇതുപോലെ കറി റെഡി ആക്കി നോക്കൂ.

ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഒരു ചെറിയ കഷ്ണം ഇഞ്ചി ചതച്ചത്, പത്തു വെളുത്തുള്ളി ചതച്ചത് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് അഞ്ചു പച്ചമുളക് നെടുകെ കീറിയത് ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് രണ്ടു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. രണ്ടു തണ്ട് കറിവേപ്പില കൂടി ചേർത്തു കൊടുക്കണം. ഇനി അതിലേക്ക് മുക്കാൽ സ്പൂൺ മഞ്ഞൾപൊടി, മൂന്നു സ്പൂൺ മല്ലിപ്പൊടി, ഒന്നര സ്പൂൺ മുളക്പൊടി എന്നിവ ചേർത്ത് വഴറ്റുക.

പൊടികളുടെ പച്ചമണം മാറിയ ശേഷം അതിലേക്ക് വൃത്തിയായി കഴുകി വച്ചിരിക്കുന്ന പാർട്സ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിലേക്ക് രണ്ടു തക്കാളി അരിഞ്ഞത് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി രണ്ടു കപ്പ് വെള്ളം ചേർത്ത് നന്നായി തിളപ്പിക്കുക. പാകത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. അടച്ചു വച്ചു നന്നായി വേവിക്കുക. പാർട്സ് നന്നായി വെന്തു കറി കുറുകി വന്നാൽ അതിലേക്ക് ഒരു സ്പൂൺ കുരുമുളക്പൊടി ചേർത്ത് കൊടുക്കുക. ഇനി അൽപ്പം നേരം കൂടി ചെറിയ ചൂടിൽ വേവിച്ചു അടുപ്പിൽ നിന്നും മാറ്റാം. ഇപ്പോൾ നമ്മുടെ അടിപൊളി “ചിക്കൻ പാർട്സ് കറി” റെഡി… !!!

https://www.youtube.com/watch?v=LoFq5AACcvM

Thanath Ruchi

Similar Posts