ഉണക്ക മത്തി ഈ രീതിയിൽ കറി വച്ചു കഴിച്ചിട്ടുണ്ടോ, രുചിയിൽ കേമനാണ്

ഉഗ്രൻ ടേസ്റ്റിൽ ഒരു കറി. ഉണക്ക മത്തി കിട്ടിയാൽ എന്തായാലും ട്രൈ ചെയ്യേണ്ട ഒരു ഐറ്റം. ഉണക്കമീൻ കറി ഇഷ്ടമുള്ള ആർക്കും ഈ രീതി ഇഷ്ടമാകും. നമ്മൾ ചെറു ചേമ്പ് ഉപയോഗിച്ച് ഒരു പ്രത്യേക രീതിയിൽ ആണ് ഇത് തയ്യാറാക്കി എടുക്കുന്നത്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് മത്തി കറി റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു നാരങ്ങ വലുപ്പത്തിൽ പുളി വെള്ളത്തിൽ ഇട്ടു വക്കണം. ഇനി ഒരു ചട്ടിയിലേക്ക് രണ്ടു സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ മല്ലിപൊടി, നാലു പച്ചമുളക് കീറിയത്, രണ്ടു തണ്ട് കറിവേപ്പില പാകത്തിന് ഉപ്പ് എന്നിവ ചേർക്കുക. ഇനി ഒരു പിടി ചെറു ചേമ്പ് തൊലി കളഞ്ഞു വൃത്തിയായി കഴുകി മുറിച്ചു ചേർക്കുക. ഇനി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി തിളപ്പിച്ച്‌ വേവിച്ചു എടുക്കുക. ചേമ്പ് നന്നായി വെന്തു വന്നാൽ അതിലേക്ക് പുളിവെള്ളം ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി പുളി തിളച്ചു വന്നാൽ അതിലേക്ക് കഴുകി വൃത്തിയാക്കി മുറിച്ചു വച്ചിരിക്കുന്ന ഉണക്കമത്തി ചേർക്കുക. ഇനി അഞ്ചു മിനിറ്റ് തിളപ്പിക്കുക. ഇനി അര മുറി തേങ്ങ ചിരകിയത് അര സ്പൂൺ പെരുംജീരകം ചേർത്ത് അരച്ചത് കറിയിലേക്ക് ചേർത്ത് തിളപ്പിക്കണം.

രണ്ടു മിനിറ്റ് തിളച്ചു കറി കുറുകി വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇനി അതിലേക്ക് വറവ് ഇടണം. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി ആറു ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി കറിയിലേക്ക് ചേർക്കുക. അൽപ്പം കറിവേപ്പില കൂടി ചേർത്ത് ഗ്യാസ് ഓഫ് ചെയ്യുക. ഇനി അൽപ്പം നേരം അടച്ചു വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “ഉണക്ക മത്തിക്കറി” റെഡി…. !!

https://www.youtube.com/watch?v=fSllMMlmV_k

Thanath Ruchi

Similar Posts