ഒരു കപ്പ്‌ റവയുണ്ടോ? ടേസ്റ്റിയായ പാലപ്പം റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ

ഇനി പാലപ്പം റെഡി ആക്കി എടുക്കാൻ അരി വെള്ളത്തിൽ ഇട്ടു വക്കാൻ മറന്നു പോയാലും വിഷമിക്കേണ്ട ആവശ്യമേ ഇല്ല. ഒരു കപ്പ് റവ ഉണ്ടെങ്കിൽ നമുക്ക് വളരെ ഈസി ആയി വളരെ ടേസ്റ്റി ആയി പാലപ്പം റെഡി ആക്കി എടുക്കാം. അപ്പോൾ എങ്ങിനെ ആണ് പാലപ്പം റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ്‌ റവ ചേർക്കുക. ഇനി അതു മൂടുന്ന രീതിയിൽ വെള്ളം ചേർത്ത് കുതിരാൻ വേണ്ടി വക്കണം. ഇനി അര കപ്പ്‌ അവൽ എടുത്തു അതിലും അൽപ്പം വെള്ളം ചേർത്ത് കുതിരാൻ വേണ്ടി വക്കണം. അവൽ ആദ്യം രണ്ടു തവണ കഴുകി എടുത്തു കുതിരാൻ വക്കണം. പത്തുമിനിറ്റ് കുതിർന്ന ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് റവയും, അവലും, അറിയില്ല കപ്പ് തൈരും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി അരച്ചു എടുക്കുക. അരച്ചു എടുക്കാൻ അര മുറി തേങ്ങയുടെ പാൽ ചേർത്ത് അരക്കുക. ഏകദേശം ഒരു കപ്പ് തേങ്ങാപാൽ ചേർത്ത് അരക്കുക.

മാവ് നല്ലപോലെ ലൂസ് ആയിരിക്കണം. ഇനി അതിലേക്ക് കാൽ സ്പൂൺ ബേക്കിംഗ് സോഡാ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഒരു അപ്പച്ചട്ടിയോ, ദോശ പാനോ അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് ഒരു തവി മാവ് കോരി ഒഴിച്ച് നന്നായി പരത്തുക. ഇനി അൽപ്പം എണ്ണയോ നെയ്യോ പുരട്ടി തിരിച്ചും മറിച്ചും ഇട്ടു വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “റവ പാലപ്പം” റെഡി…. !! തേങ്ങച്ചമ്മന്തിയുടെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →