ഒരു കപ്പ്‌ റവ ഉണ്ടെങ്കിൽ വളരെ ഈസി ആയി നമുക്ക് റവ കേക്ക് തയ്യാറാക്കി എടുക്കാം നല്ല സൂപ്പർ സോഫ്റ്റ്‌ സ്പോഞ്ചി കേക്ക്

ഒരു കപ്പ്‌ റവ ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ കേക്ക് തയ്യാറാക്കി എടുക്കാം. എല്ലാ ചേരുവകളും കൂടി മിക്സിയിൽ കറക്കി എടുക്കുകയെ വേണ്ടൂ. കേക്ക് ബാറ്റർ റെഡി. വീട്ടിൽ ഗസ്റ്റ് ആരെങ്കിലും വരുന്നുണ്ട് എങ്കിൽ ഈ രീതിയിൽ കേക്ക് തയ്യാറാക്കി എടുത്താൽ മതി. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് റവ കേക്ക് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ്‌ റവ ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു നന്നായി പൊടിച്ചു എടുക്കുക. അതു മാറ്റിയ ശേഷം അര കപ്പ് പഞ്ചസാര ചേർത്ത് നന്നായി പൊടിച്ചു എടുക്കണം. ഇനി അതു മാറ്റിയ ശേഷം കാൽ കപ്പ് പുളിയില്ലാത്ത തൈര് ചേർക്കുക. ഇനി കാൽ കപ്പ് സൺഫ്ലവർ ഓയിൽ കൂടി ചേർത്ത് നന്നായി അടിച്ചു എടുക്കുക. ഇനി അതിലേക്ക് പൊടിച്ചു വച്ചിരിക്കുന്ന പഞ്ചസാരയും, റവയും ചേർത്ത് ചെറുതായി മിക്സ്‌ ചെയ്തു എടുക്കണം. നന്നായി അരക്കുവാൻ പാടില്ല. ഇനി കാൽ കപ്പ്‌ പാൽ കൂടി ചേർത്ത് പതുക്കെ മിക്സ്‌ ചെയ്തു എടുക്കണം. ഇനി ഇതൊരു ബൗളിലേക്ക് മാറ്റി അര മണിക്കൂർ റസ്റ്റ്‌ ചെയ്യാൻ വേണ്ടി അടച്ചു വക്കണം.

ഇനി അൽപ്പം അണ്ടിപരിപ്പും, ടൂട്ടി ഫ്രൂട്ടിയും എടുത്തു അതിലേക്ക് ഒരു സ്പൂൺ മൈദ ചേർത്ത് മിക്സ്‌ ചെയ്തു വക്കണം. മാവിലേക്ക് ഒരു സ്പൂൺ വാന്നില്ല എസ്സെൻസ്, അര സ്പൂൺ ബേക്കിംഗ് പൌഡർ, ഒരു നുള്ള് ബേക്കിംഗ് സോഡാ, മൈദായിൽ മിക്സ്‌ ചെയ്തു വച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ബാറ്റർ ഒരുപാട് തിക്കും, ഒരുപാട് ലൂസും ആകാൻ പാടില്ല. വേണമെങ്കിൽ അൽപ്പം പാൽ കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഒരു കേക്ക് ടിന്നിൽ അൽപ്പം നെയ്യ് തടവി മൈദ തട്ടി എടുക്കുക. അതിലേക്ക് ബാറ്റർ ഒഴിച്ച് നന്നായി തട്ടി വക്കണം. ഇനി ഒരു പാൻ അഞ്ചു മിനിറ്റ് ചൂടാക്കി അതിലേക്ക് കേക്ക് ടിൻ ഇറക്കി വച്ചു പാൻ അടച്ചു വച്ചു വേവിച്ചു എടുക്കുക. ഏകദേശം ഇരുപത് മിനിറ്റ് വേവിച്ചു എടുക്കണം. ഇനി ചൂടാറിയ ശേഷം കട്ട്‌ ചെയ്തു ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “സ്പോഞ്ചി റവ കേക്ക്” റെഡി… !!

https://www.youtube.com/watch?v=smDcdGmEM_Q

Thanath Ruchi

Similar Posts