ഒരു കപ്പ്‌ ആട്ടപ്പൊടി കൊണ്ട് നല്ല ടേസ്റ്റിൽ ഗുലാബ് ജാമുൻ റെഡി ആക്കി എടുത്താലോ

ആട്ടപ്പൊടി കൊണ്ട് ഗുലാബ് ജാമുൻ റെഡി ആക്കി എടുത്താൽ അടിപൊളി ടേസ്റ്റ് ആണ്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടമുള്ള ഗുലാബ് ജാമുൻ ഇനി നമുക്ക് വീട്ടിലുള്ള ചേരുവകൾ കൊണ്ട് തന്നെ തയ്യാറാക്കി എടുക്കുകയും ചെയ്യാം. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ഗുലാബ് ജാമുൻ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം നമുക്ക് ഷുഗർ സിറപ് റെഡി ആക്കി എടുക്കാം. അതിനു വേണ്ടി ഒരു പാനിലേക്ക് ഒന്നര കപ്പ് വെള്ളം ചേർക്കുക. അതിലേക്ക് ഒരു കപ്പ് പഞ്ചസാരയും, രണ്ടു ഏലക്കയും ചേർത്ത് നന്നായി തിളപ്പിക്കുക. നന്നായി തിളച്ചു വന്നാൽ ഗ്യാസ് ഓഫ് ചെയ്ത് വക്കണം. ഇനി ഒരു പാനിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് ഒരു കപ്പ് അട്ടപ്പൊടി ചേർത്ത് നന്നായി വറുത്തു എടുക്കണം. ചെറിയ ചൂടിൽ വറുത്തു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഇനി ആട്ടപ്പൊടി ചൂടാറിയ ശേഷം ഒരു നുള്ള് ഉപ്പ്, അര സ്പൂൺ ബേക്കിംഗ് സോഡാ, അര സ്പൂൺ നെയ്യ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കുക. ഇനി അതിലേക്ക് ഏകദേശം അര കപ്പ് പാൽ ചേർത്ത് നന്നായി കുഴച്ചു മയം വരുത്തി എടുക്കുക. നമ്മൾ ചപ്പാത്തിക്ക് കുഴച്ചു എടുക്കുന്നതിനേക്കാൾ ലൂസ് ആയി കുഴച്ചു എടുക്കുക. നന്നായി കുഴച്ചു പതിനഞ്ചു മിനിറ്റ് അടച്ചു വക്കണം. അതിനു ശേഷം ഒന്നുകൂടി നന്നായി കുഴച്ചു ചെറിയ ഉരുളകൾ റെഡി ആക്കി എടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഓയിൽ ചേർത്ത് കൊടുക്കുക. ഇനി ഓരോ ഉരുളകളും ചേർത്ത് നന്നായി ഫ്രൈ ചെയ്തു എടുക്കുക. ചെറിയ ചൂടിൽ ഇട്ടു ഫ്രൈ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി നമ്മൾ റെഡി ആക്കി വച്ചിരിക്കുന്ന ഷുഗർ സിറപ് ഒന്നു കൂടി ചൂടാക്കി എടുക്കുക. അതിലേക്ക് വറുത്തു വച്ചിരിക്കുന്നവ ചേർത്ത് അടച്ചു വക്കണം.
ഇനി ചൂടാറിയ ശേഷം ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “ഗോതമ്പ് ഗുലാബ് ജാമുൻ” റെഡി…. !!!

Thanath Ruchi

Similar Posts