അൽപ്പം ഗോതമ്പുപൊടി ഉണ്ടെങ്കിൽ അടിപൊളി ഹോംമെയ്ഡ് ബിസ്ക്കറ്റ് തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

കുറഞ്ഞ ചേരുവകൾ കൊണ്ട് നല്ല ടേസ്റ്റി ആയ ബിസ്കറ്റ് വളരെ എളുപ്പം തയ്യാറാക്കി എടുക്കുന്ന രീതിയാണ് താഴെ പറയാൻ പോകുന്നത്. ഈ രീതിയിൽ തയ്യാറാക്കി കൊടുത്താൽ കുട്ടികൾക്കു എന്തായാലും ഇഷ്ടമാകും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ബിസ്ക്കറ്റ് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു ബൗളിലേക്ക് പൊടിച്ച പഞ്ചസാര മുക്കാൽ കപ്പ് ചേർക്കുക. ഇനി അതിലേക്ക് മുക്കാൽ കപ്പ് ഓയിൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. കട്ടകൾ ഇല്ലാതെ മിക്സ്‌ ചെയ്തു എടുക്കുക. ഇനി അതിലേക്ക് ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഒന്നര കപ്പ് ഗോതമ്പുപൊടി നന്നായി അരിച്ചു അതിലേക്ക് ചേർക്കുക. കട്ടകൾ ഉണ്ടെങ്കിൽ മാറാൻ വേണ്ടിയാണ് അരിപ്പയിൽ കൂടി അരിച്ചു എടുക്കുന്നത്. ഇനി നന്നായി കുഴച്ചു എടുക്കുക.

ബിസ്ക്കറ്റിനു കളർ വേണമെങ്കിൽ ഈ സമയത്തു കളർ ചേർക്കാം. കളർ ചേർത്തില്ലെങ്കിലും നല്ലതാണ്. ഇനി കുഴച്ചു വച്ചിരിക്കുന്ന മാവിൽ നിന്നും അൽപ്പം എടുത്തു ചെറിയ ഉരുള ആക്കി എടുക്കുക. അതിനു ശേഷം ചെറുതായി ഒന്നു പ്രെസ്സ് ചെയ്താൽ ബിസ്‌ക്കറ്റിന്റെ ഷേപ്പിൽ കിട്ടും. എല്ലാം ഇങ്ങിനെ ഉരുളകൾ ആക്കി ജസ്റ്റ്‌ ഒന്നു പ്രെസ്സ് ചെയ്തു എടുക്കുക. ഇനി ഒരു പഴയ ദോശക്കല്ല് അടുപ്പിൽ വച്ചു ലോ ഫ്‌ളൈമിൽ അഞ്ചു മിനിറ്റ് ചൂടാക്കുക. അതിലേക്ക് ഒരു ഇഡ്ഡലി പാത്രം വക്കണം ആവി കയറ്റുന്ന പാത്രത്തിൽ അൽപ്പം നെയ്യ് പുരട്ടി അതിലേക്ക് ബിസ്കറ്റ് വച്ചു കൊടുക്കണം. ഇനി അടച്ചു വച്ചു പതിനഞ്ചു മിനിറ്റ് വേവിക്കുക. മീഡിയം ഫ്‌ളൈമിൽ വേവിക്കുക. ഇപ്പോൾ നല്ല ക്രിസ്പി ആയ ബിസ്ക്കറ്റ് റെഡി ആയിട്ടുണ്ടാകും. ഇപ്പോൾ നമ്മുടെ അടിപൊളി “ഗോതമ്പ് ബിസ്ക്കറ്റ്” റെഡി…. !!

Thanath Ruchi

Similar Posts