അടിപൊളി മൈസൂർ പാക്കിന്റെ ടേസ്റ്റിൽ ഗോതമ്പ് പൊടി കൊണ്ട് ഒരു പലഹാരം റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ
മധുരപ്രിയൻമാർക്ക് എന്തായാലും ഇഷ്ടമാകുന്ന ഒരു വെറൈറ്റി സ്വീറ്റ് ഐറ്റം ആണിത്. ഗോതമ്പ് പൊടി ആയതിനാൽ വളരെ നല്ലതുമാണ്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ഇതു തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒന്നര കപ്പ് ഗോതമ്പുപൊടി ചേർത്ത് നന്നായി വറുത്തു എടുക്കുക. ചെറിയ ചൂടിൽ ഇളക്കി ഇളക്കി വറുത്തു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി കോരി മാറ്റി വക്കണം. ഇനി അതെ പാനിൽ ഒരു സ്പൂൺ നെയ്യ് ചേർത്ത് അതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്ത് നന്നായി വറുത്തു എടുക്കുക. ( നിറം മാറി വരേണ്ട ആവശ്യം ഇല്ല തേങ്ങയിലെ വെള്ളം വറ്റി ഒന്നു ഡ്രൈ ആയി എടുത്താൽ മതി. )ഇനി അത് കോരി മാറ്റി വക്കണം. ഇനി ഒരു പാനിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് അതിലേക്ക് അര കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. തിളച്ചു വന്നാൽ അതിലേക്ക് വറുത്തു വച്ചിരിക്കുന്ന തേങ്ങയും, ഗോതമ്പുപൊടിയും, അര സ്പൂൺ ഏലക്കപ്പൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അതിലേക്ക് കുറേശ്ശേ ആയി നെയ്യ് ചേർത്ത് വേണം മിക്സ് ചെയ്തു എടുക്കാൻ.
നല്ലതുപോലെ മിക്സ് ചെയ്തു ഇതെല്ലാം വെന്തു വരണം. ഈ സമയത്തു ചൂട് നല്ലത് പോലെ കുറച്ചു വക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കുക. നന്നായി മിക്സ് ആയി അടിയിൽ നിന്നും വിട്ടു വരുന്ന പാകത്തിന് ആയാൽ ഗ്യാസ് ഓഫ് ചെയ്യണം. ഇനി നെയ്യ് തടവിയ ഒരു പരന്ന പാത്രത്തിൽ ഇത് ചേർത്ത് നന്നായി സെറ്റ് ആക്കി എടുക്കണം. അതിനു മുകളിൽ ആയി അണ്ടിപ്പരിപ്പ് ക്രഷ് ചെയ്തത് ഇട്ട് കൊടുക്കണം. ഇനി ഒരു കത്തി ഉപയോഗിച്ച് ചെറിയ ലൈൻസ് ഇട്ടു വക്കണം. സെറ്റ് ആയി വന്നാൽ പെട്ടെന്ന് വിട്ടു കിട്ടുന്നതിന് വേണ്ടിയാണ് ലൈൻസ് ഇടുന്നത്. ഇനി ചൂടാറുന്നതിന് വേണ്ടി മാറ്റി വക്കണം. ചൂടറിയാൽ എടുത്തു ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “ഗോതമ്പ് മൈസൂർ പാക്” റെഡി…. !!!
