അടിപൊളി നാടൻ രുചിയിൽ അവൽ ലഡ്ഡു തയ്യാറാക്കി എടുത്താൽ പ്ലേറ്റ് കാലിയാകുന്നത് അറിയുകയേ ഇല്ല
അവൽ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് ഈ ലഡ്ഡു തയ്യാറാക്കി എടുക്കാൻ പറ്റുന്നതേ ഉള്ളൂ. നല്ല ടേസ്റ്റ് ഉള്ളതിനാൽ കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുകയും ചെയ്യും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് അവൽ ലഡ്ഡു റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം മൂന്നു കപ്പ് വെളുത്ത അവൽ ഒരു പാനിലേക്ക് ചേർത്ത് നന്നായി വറുത്തു എടുക്കുക. അഞ്ചു മിനിറ്റ് ചെറിയ ചൂടിൽ ഇട്ട് വറുത്തു എടുത്താൽ മതി. ഇനി വാങ്ങി വക്കണം. ഇനി അതെ പാനിൽ പത്തോ പതിനഞ്ചോ അണ്ടിപരിപ്പ് വറുത്തു മാറ്റുക. ഇനി ഒന്നര കപ്പ് തേങ്ങ ചിരകിയത് ചെറുതായി ഒന്നു ഫ്രൈ ചെയ്തു എടുക്കണം. നന്നായി വറുക്കേണ്ട കാര്യം ഇല്ല. ജസ്റ്റ് ഒന്നു ഡ്രൈ ആയി കിട്ടിയാൽ മതി. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ആദ്യം അവൽ ചേർത്ത് നന്നായി പൊടിച്ചു എടുക്കുക. ഇനി അണ്ടിപരിപ്പും കൂടി പൊടിച്ചു എടുക്കണം. അതിനു ശേഷം വറുത്തു വച്ചിരിക്കുന്ന തേങ്ങയും, നാലു അച്ച് ശർക്കരയും രണ്ടു ഏലക്കയും കൂടി നന്നായി പൊടിച്ചു എടുക്കണം.
ഇനി പൊടിച്ചു എടുത്ത എല്ലാം കൂടെ നന്നായി കുഴച്ചു എടുക്കണം. കൈ കൊണ്ട് തന്നെ കുഴച്ചു എടുക്കുന്നതാണ് നല്ലത്. അതിനു ശേഷം ചെറിയ ചെറിയ ഉരുളകൾ റെഡി ആക്കി എടുക്കുക. കയ്യിൽ അൽപ്പം നെയ്യോ വെളിച്ചെണ്ണയോ തടവിയാൽ ഒട്ടിപ്പിടിക്കാതെ കിട്ടും. ഇങ്ങിനെ എല്ലാ അവൽ ലഡ്ഡുവും റെഡി ആക്കി എടുക്കുക. ഇപ്പോൾ നമ്മുടെ അടിപൊളി അവൽ ലഡ്ഡു റെഡി… !!!! ഈ അവൽ ലഡ്ഡു വിരുന്നുകാർ വരുമ്പോഴും അവർക്ക് കൊടുക്കാം. എന്തായാലും അവർക്കും ഇഷ്ടമാകും.
https://www.youtube.com/watch?v=wBWA1v9yZlU
