കുട്ടികൾക്കു പ്രിയപ്പെട്ട ചീസ് പറാത്ത റെഡി ആക്കി എടുക്കാം കുറഞ്ഞ സാധനങ്ങൾ കൊണ്ട് വളരെ എളുപ്പത്തിൽ

വെറുതെ ചപ്പാത്തി ഉണ്ടാക്കി കൊടുക്കുന്നതിനേക്കാൾ നല്ലതാണ് ചീസ് സ്റ്റഫ് ചെയ്തു പറാത്ത റെഡി ആക്കുന്നത്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകുന്ന ഒരു ഡിഷ്‌ ആണിത്. അവർക്ക് സ്കൂളിലേക്ക് കൊടുത്തു വിടാൻ ഒരു അടിപൊളി ഐറ്റം ആണിത്. ചീസ് ഉള്ളത് കൊണ്ട് എല്ലാവർക്കും ഇഷ്ടമാകും എന്നുള്ള കാര്യം തീർച്ച. അപ്പോൾ വളരെ എളുപ്പത്തിൽ ചീസ് പറാത്ത റെഡി ആക്കി എടുക്കുന്നത് എങ്ങിനെ എന്ന് നോക്കാം.

ആദ്യം ഒരു കപ്പ് മൈദ, അര കപ്പ് ആട്ട, പാകത്തിന് ഉപ്പ്, ഒരു സ്പൂൺ ഓയിൽ എന്നിവ മിക്സ്‌ ചെയ്തു ചൂടുവെള്ളം ചേർത്ത് നന്നായി കുഴച്ചു എടുക്കുക. അതിനു ശേഷം അൽപ്പം ഓയിൽ തടവി പതിനഞ്ചു മിനിറ്റ് അടച്ചു വക്കണം. ഇനി ചെറിയ ഉരുളകൾ ആയി ഉരുട്ടി എടുക്കുക. ഇനി അൽപ്പം നേരം നനഞ്ഞ തുണി മുകളിൽ ഇട്ട് വക്കണം. അതിനു ശേഷം നന്നായി കനം കുറച്ചു പരത്തി എടുക്കുക. ഇനി അതിനു മുകളിൽ അൽപ്പം ബട്ടർ അല്ലെങ്കിൽ നെയ്യ് പുരട്ടുക. ഇനി അതിന്റെ രണ്ടു സൈഡും അങ്ങോട്ടും ഇങ്ങോട്ടും മടക്കി വക്കണം. അതിനു മുകളിൽ ആയി രണ്ടു സ്പൂൺ ചീസ് ഗ്രേറ്റ്‌ ചെയ്തത് ചേർക്കുക. ഇനി മറ്റേ രണ്ടു സൈഡും കൂടി മടക്കി നന്നായി ഒട്ടിക്കണം. ചീസ് പുറത്തു വരാത്ത രീതിയിൽ അമർത്തി ഒട്ടിച്ചു വക്കണം. എല്ലാ പറാത്തയും ഇങ്ങിനെ ചെയ്തു വക്കണം. ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് അൽപ്പം ഓയിൽ തടവുക. ഇനി നമ്മൾ റെഡി ആക്കി വച്ചിരിക്കുന്ന പറാത്ത ചേർത്ത് തിരിച്ചും മറിച്ചും ഇട്ട് വാങ്ങി വക്കണം. പറാത്ത നല്ല രീതിയിൽ പൊങ്ങി വരുന്നത് കാണാം. ഇപ്പോൾ നമ്മുടെ അടിപൊളി “ചീസ് പറാത്ത” റെഡി.!

Thanath Ruchi

Similar Posts