ഇഡ്ഡലി തട്ടിൽ അടിപൊളി ടേസ്റ്റിൽ അമൃതം പൊടി കൊണ്ട് കേക്ക് തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

അമൃതം പൊടി എങ്ങിനെ കഴിക്കുന്നതും വളരെ നല്ലതാണ്. പക്ഷെ ചില കുട്ടികൾക്ക് ഒരു മടിയുണ്ടാകും. അങ്ങിനെ ഉള്ള കുട്ടികൾക്ക് ഈ രീതിയിൽ കേക്ക് തയ്യാറാക്കി കൊടുത്താൽ എന്തായാലും അവർ കഴിച്ചു കൊണ്ടേ ഇരിക്കും. അപ്പോൾ എങ്ങിനെ ആണ് അമൃതം പൊടി കേക്ക് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ് അമൃതം പൊടി ഒരു ബൗളിലേക്ക് ചേർക്കുക. ഇനി അര സ്പൂൺ ബേക്കിംഗ് പൌഡർ, ഒരു നുള്ള് ബേക്കിംഗ് സോഡാ, ഒരു നുള്ള് ഉപ്പ്, ഒരു സ്പൂൺ കൊക്കോ പൌഡർ എന്നിവ ചേർക്കുക. ഇനി ഇത് ഒരു അരിപ്പയിലൂടെ നന്നായി അരിച്ചു എടുക്കണം. രണ്ടു തവണ അരിച്ചു എടുക്കുക. ഇനി രണ്ടു പാക്കറ്റ് ഡയറി മിൽക്ക് ഡബിൾ ബോയിൽ ചെയ്തു ഉരുക്കി എടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് നന്നായി പൊടിച്ചു എടുക്കുക. ഇനി അതിലേക്ക് രണ്ടു മുട്ടയും, കാൽ കപ്പ് സൺഫ്ലവർ ഓയിലും രണ്ടു തുള്ളി വാനില്ല എസ്സെൻസും ചേർത്ത് നന്നായി അരച്ചു എടുക്കുക.

ഈ അരച്ചു എടുത്ത കൂട്ട് മറ്റൊരു ബൗളിലേക്ക് ചേർക്കുക. അതിലേക്ക് കുറേശ്ശേ ആയി അമൃതം പൊടി ചേർത്ത് ഒരു സൈഡിലേക്ക് മാത്രം ഇളക്കി യോജിപ്പിച് എടുക്കുക. ഇനി ഒരു ഇഡ്ഡലി തട്ട് എടുത്തു അതിൽ ഓയിൽ തടവുക. അതിലേക്ക് കേക്ക് ബാറ്റർ ഒഴിക്കുക. അതിനു നടുവിൽ ആയി ഒരു സ്പൂൺ ചോക്ലേറ്റ് മേൽറ്റ് ചെയ്തത് ചേർക്കുക. ഇനി അതിനു മുകളിൽ ആയി അൽപ്പം കൂടി ബാറ്റർ ചേർത്ത് ആവിയിൽ വേവിച്ചു എടുക്കുക. ഇഡ്ഡലി തട്ടിന്റെ അടപ്പിന് മുകളിൽ ഒരു തുണി ഇട്ടാൽ നല്ലതാണ്. ആവി വെള്ളം കേക്കിൽ വീഴാതിരിക്കാൻ ഇങ്ങിനെ ചെയ്യുന്നത് നല്ലതാണ്. ഇരുപത് മിനിറ്റ് വേവിച്ചു എടുത്താൽ മതി. ചൂടാറിയ ശേഷം വാങ്ങി വച്ചു ഉപയോഗിക്കാം. കട്ട്‌ ചെയ്താൽ ചോക്ലേറ്റ് ഉരുകി വരുന്നത് പോലെ അടിപൊളി ടേസ്റ്റ് ആണ് ഈ കേക്ക് കഴിക്കാൻ. ഇപ്പോൾ നമ്മുടെ അടിപൊളി അമൃതം പൊടി കേക്ക് റെഡി!

https://www.youtube.com/watch?v=Ah0xMS4nNK8

Thanath Ruchi

Similar Posts