രണ്ടു കപ്പ് ചോറ് ഉണ്ടെങ്കിൽ അടിപൊളി വട റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ

രണ്ടു കപ്പ് ചോറ് ഉപയോഗിച്ച് എളുപ്പത്തിൽ ഒരു നാലുമണി പലഹാരം റെഡി ആക്കി എടുക്കാം. എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകും എന്നുള്ള കാര്യം തീർച്ച. വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തയ്യാറാക്കി എടുക്കുന്നതിനാൽ വളരെ എളുപ്പത്തിൽ നല്ല നാടൻ ടേസ്റ്റോടു കൂടി കഴിക്കുകയും ചെയ്യാം. അപ്പോൾ വളരെ പെട്ടെന്ന് ഈ ഐറ്റം തയ്യാറാക്കി എടുക്കുന്നത് എങ്ങിനെ എന്ന് നോക്കാം.

ആദ്യം രണ്ടു കപ്പ് ചോറ് എടുക്കുക. ഇനി മിക്സിയുടെ ജാറിൽ ഇട്ട് ചെറുതായി ക്രഷ് ചെയ്യണം. അരഞ്ഞു പോകാൻ പാടില്ല. നന്നായി വെന്ത ചോറ് ആണെങ്കിൽ ക്രഷ് ചെയ്യേണ്ട ആവശ്യം ഇല്ല. ഇനി ഈ ചോറ് ഒരു ബൗളിലേക്ക് മാറ്റുക. അതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത്, ഒരു പച്ചമുളക് അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, രണ്ടു തണ്ട് കറിവേപ്പില അരിഞ്ഞത്, അൽപ്പം മല്ലിയില അരിഞ്ഞത്, അര സ്പൂൺ ചെറിയ ജീരകം, അര സ്പൂൺ കാശ്മീരി മുളക്പൊടി, കാൽ സ്പൂൺ മഞ്ഞൾപൊടി, കാൽ സ്പൂൺ കായംപൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അതിലേക്ക് കാൽ കപ്പ് കടലമാവ് കൂടി ചേർത്ത് നന്നായി കുഴച്ചു എടുക്കണം. അൽപ്പം വെള്ളം കൂടി ചേർത്ത് നന്നായി കൈ കൊണ്ട് കുഴച്ചു എടുക്കുക.

ഇനി ഒരു ചെറിയ ഉരുള മാവ് എടുത്തു നീളത്തിൽ ഉള്ള ഷേപ്പ് ആക്കി എടുക്കണം. അധികം കനം ഇല്ലാതെ കനം കുറച്ചു വേണം റെഡി ആക്കി എടുക്കാൻ. എല്ലാം ഇങ്ങിനെ തന്നെ ഷേപ്പ് ചെയ്തു വക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർക്കുക. അതിലേക്ക് ഓരോരോ ഉരുളകൾ ആയി ചേർത്ത് ചെറിയ ചൂടിൽ ഇട്ട് വറുത്തു കോരണം. ഇപ്പോൾ നമ്മുടെ അടിപൊളി “ചോറ് കൊണ്ടുള്ള സ്നാക്” റെഡി…. !!! നാലുമണി നേരത്ത് കട്ടൻ ചായയുടെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts