സദ്യ സ്പെഷ്യൽ നാടൻ കാരറ്റ് പച്ചടി റെഡി ആക്കി എടുക്കാം വളരെ പെട്ടെന്ന്

പച്ചടി വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്നവയാണ്. അതുപോലെ ഒരു സദ്യയായാൽ ഒരു പച്ചടി എങ്കിലും വേണം. ഒരു വിധം എല്ലാ പച്ചക്കറികൾ കൊണ്ടും പച്ചടി തയ്യാറാക്കി എടുക്കുകയും ചെയ്യാം. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് കാരറ്റ് പച്ചടി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു കാരറ്റ് തൊലി കളഞ്ഞു ഗ്രേറ്റ്‌ ചെയ്തു എടുക്കുക. അല്ലെങ്കിൽ കനം കുറച്ചു കട്ട്‌ ചെയ്തു എടുത്താലും മതി. ഇനി അര മുറി തേങ്ങ ചിരകിയത്, രണ്ടു പച്ചമുളക്, അര സ്പൂൺ കടുക്, ഒരു നുള്ള് ചെറിയ ജീരകം എന്നിവ അൽപ്പം തൈര് ചേർത്ത് നന്നായി അരച്ചു എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി രണ്ടു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കണം. അതിലേക്ക് രണ്ടു വറ്റൽമുളക് പൊട്ടിച്ചത്, രണ്ടു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി കൊടുക്കണം.

ഇനി അതിലേക്ക് ഗ്രേറ്റ്‌ ചെയ്തു വച്ചിരിക്കുന്ന കാരറ്റ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. ഇനി അൽപ്പം നേരം അടച്ചു വച്ചു വേവിക്കുക. കാരറ്റ് വെന്തു വന്നാൽ അതിലേക്ക് അൽപ്പം തൈര് ചേർത്ത് കൊടുക്കണം. നന്നായി തിളച്ചു വന്നാൽ അതിലേക്ക് ഇനി അരച്ചു വച്ചിരിക്കുന്ന അരവ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി തിളക്കുവാൻ പാടില്ല. നന്നായി ചൂടായി വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി കാരറ്റ് പച്ചടി റെഡി… !!!

Thanath Ruchi

Similar Posts