നല്ല സൂപ്പർ ടേസ്റ്റിൽ ചക്ക ജാം കഴിച്ചിട്ടുണ്ടോ? വളരെ എളുപ്പത്തിൽ ഇതുപോലെ ചക്ക ജാം റെഡി ആക്കി എടുക്കാം
നല്ല പഴുത്ത ചക്ക കിട്ടിയാൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന അടിപൊളി ജാം ആണിത്. വരിക്ക ചക്കയാണ് ഇത് തയ്യാറാക്കി എടുക്കാൻ ബെസ്റ്റ്. തയ്യാറാക്കി എടുക്കാൻ കുറച്ചു സമയം എടുത്താലും വളരെ ടേസ്റ്റിയും അതുപോലെ കുറെ കാലം കേടു കൂടാതെ ഇരിക്കുകയും ചെയ്യും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് ചക്ക ജാം റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം നന്നായി പഴുത്ത പതിനഞ്ചു ചക്കചുള മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചു എടുക്കുക. മൂന്നു ശർക്കര അച്ച് അൽപ്പം വെള്ളത്തിൽ ഉരുക്കി എടുത്തു അരിച്ചു വക്കണം. ഇനി ഒരു പാനിലേക്ക് അരച്ചു വച്ചിരിക്കുന്ന ചക്കയും, ഒരു ഗ്ലാസ് വെള്ളവും ചേർത്ത് നന്നായി ഇളക്കി വേവിച്ചു എടുക്കുക. നിറം മാറി വെള്ളം വറ്റി വരുന്ന സമയത്തു അതിലേക്ക് ശർക്കര ഉരുക്കി വച്ചിരിക്കുന്നത് ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനിയും നന്നായി ഇളക്കികൊണ്ടിരിക്കണം. അടിയിൽ പിടിക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ ചൂടിൽ ഇട്ട് വരട്ടി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇതിലേക്ക് ഇടക്ക് നെയ്യ് ചേർത്ത് കൊടുക്കാൻ മറക്കരുത്. ഇനി പാനിൽ നിന്ന് വിട്ടു വരുന്ന പാകം ആയാൽ അര സ്പൂൺ ഏലക്കപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യണം.ഇനി അൽപ്പം നേരം കൂടി വരട്ടി വാങ്ങി വക്കണം. ഇനി നല്ലവണ്ണം ചൂടാറിയ ശേഷം അടച്ചു ഉറപ്പുള്ള പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ചു വക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “ചക്ക ജാം” റെഡി… !!!
