സൂപ്പർ ടേസ്റ്റിൽ പാൽ കേക്ക് റെഡി ആക്കി എടുക്കാം വളരെ എളുപ്പത്തിൽ

ഇത് വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ടേസ്റ്റി സ്നാക് ആണ്. കുട്ടികൾക്ക് കൊടുക്കാനും, ഗസ്റ്റ് വരുമ്പോൾ കൊടുക്കാനും ഇത് വളരെ നല്ലൊരു ഐറ്റം ആണ്. അപ്പോൾ വളരെ പെട്ടെന്ന് എങ്ങിനെ ആണ് പാൽ കേക്ക് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു ബൗളിലേക്ക് ഒരു മുട്ട ചേർക്കുക. ഇനി നന്നായി ബീറ്റ് ചെയ്യണം. അതിലേക്ക് രണ്ടു സ്പൂൺ പഞ്ചസാരയും, അര സ്പൂൺ ഏലക്കപ്പൊടിയും, അര സ്പൂൺ ബേക്കിംഗ് സോഡയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് രണ്ടു സ്പൂൺ പാൽപ്പൊടിയും, ഒരു നുള്ള് ഉപ്പും, ഒരു കപ്പ് മൈദയും ചേർത്ത് നന്നായി മിക്സ്‌ ചെയ്തു എടുക്കണം. ഇനി കൈ കൊണ്ട് നന്നായി കുഴച്ചു എടുക്കുക. നനവ് കുറവ് ഉണ്ടെങ്കിൽ അൽപ്പം പാൽ ചേർത്ത് നന്നായി കുഴച്ചു എടുക്കുക. ഇനി ചപ്പാത്തി പലകയിൽ വച്ചു നല്ല കട്ടിയിൽ പരത്തി എടുക്കുക. അതിനുശേഷം നീളത്തിൽ കത്തി കൊണ്ട് വരഞ്ഞു ചതുരത്തിൽ കട്ട്‌ ചെയ്തു എടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ഉള്ള ഓയിൽ ചേർക്കുക. ഇനി ഓയിൽ നന്നായി ചൂടായി വന്നാൽ കട്ട്‌ ചെയ്തു വച്ചിരിക്കുന്ന പീസുകൾ ചേർത്ത് ചെറിയ ചൂടിൽ വറുത്തു കോരണം. ഇനി നമുക്ക് ഷുഗർ സിറപ് റെഡി ആക്കി എടുക്കണം. ആദ്യം ഒരു കപ്പ് വെള്ളം അടുപ്പിൽ വച്ചു തിളപ്പിക്കണം. അതിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് നന്നായി തിളച്ചാൽ രണ്ടു ഏലക്ക കൂടി ചേർത്ത് ഗ്യാസ് ഓഫ് ചെയ്യുക. ഇനി നമ്മൾ വറുത്തു കോരി വച്ചിരിക്കുന്ന ബിസ്ക്കറ്റ് പഞ്ചസാര പാനിയിലേക്ക് ചേർത്ത് അടച്ചു വക്കണം. ഇനി ഒരു മണിക്കൂർ കഴിഞ്ഞ് ഊറ്റി എടുത്തു വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി ടേസ്റ്റ് ഉള്ള “പാൽ കേക്ക്” റെഡി… !!!

Thanath Ruchi

Similar Posts