|

നല്ല നാടൻ ടേസ്റ്റിൽ കപ്പ വട തയ്യാറാക്കി എടുക്കാം; ഇത്രയും രുചി പ്രതീക്ഷിച്ചില്ല

ഒരു കപ്പ് കപ്പ ഉണ്ടെങ്കിൽ വളരെ ടേസ്റ്റി ആയ കപ്പ വട തയ്യാറാക്കി എടുക്കാം. നാലുമണി നേരത്ത് കഴിക്കാൻ പറ്റിയ ഒന്നാന്തരം പലഹാരം ആണിത്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കുകയും ചെയ്യാം. കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഇത് ഇഷ്ടമാകുകയും ചെയ്യും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണിത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു വലിയ കപ്പ തൊലിയെല്ലാം കളഞ്ഞു ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു വക്കണം. അതിനു ശേഷം നന്നായി കഴുകി എടുക്കണം. ഇനി അൽപ്പം മഞ്ഞൾപൊടിയും, ഉപ്പും ചേർത്ത് നന്നായി വേവിച്ചു എടുക്കണം. ചൂടാറിയ ശേഷം നന്നായി ഉടച്ചു വക്കണം.

ഒരു കപ്പ് വേവിച്ചു ഉടച്ച കപ്പയിലേക്ക് പകുതി സവാള കൊത്തി അരിഞ്ഞത്, രണ്ടു പച്ചമുളക് പൊടിയായി അരിഞ്ഞത്, അൽപ്പം കറിവേപ്പില അരിഞ്ഞത്, ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, അര കപ്പ്‌ അരിപ്പൊടി, അര സ്പൂൺ മുളക്പൊടി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. നന്നായി കൈ കൊണ്ട് കുഴച്ചു വക്കണം. ( കയ്യിൽ ഒട്ടി പിടിക്കാത്ത രീതിയിൽ മാവ് കുഴച്ചു എടുക്കുക. അരിപ്പൊടി അതിനു അനുസരിച്ചു ചേർത്ത് കൊടുക്കണം. ) കയ്യിൽ അൽപ്പം നനച്ചു ഉരുള ആക്കിയാൽ കയ്യിൽ ഒട്ടിപിടിക്കാതെ കിട്ടും.

ഇനി ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ചേർക്കുക. ഇനി നന്നായി ചൂടായ എണ്ണയിലേക്ക് മാവിൽ നിന്നും ഒരു ഉരുള എടുത്തു നന്നായി ഉരുട്ടി എടുക്കുക. ഇനി വടയുടെ ഷേപ്പിൽ നടുവിൽ തുള ഉണ്ടാക്കി എണ്ണയിൽ ഇട്ടു വറുത്തു കോരുക. ( കട്ലെറ്റിന്റെ ഷേപ്പിലും ഇത് വറുത്തു കോരാം. ) ഇപ്പോൾ നമ്മുടെ അടിപൊളി “കപ്പ വട” തയ്യാർ… !! ടൊമാറ്റോ സോസിന്റെ കൂടെയും, നല്ല തേങ്ങ ചമ്മന്തിയുടെ കൂടെയും അടിപൊളി കോമ്പിനേഷൻ ആയിരിക്കും.

Thanath Ruchi

Similar Posts