വളരെ ഈസി ആയി പപ്പായ പുഡിങ് തയ്യാറാക്കി എടുക്കാം

ഈ രീതിയിൽ പപ്പായ പുഡിങ് തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. ഈ പുഡിങ് തയ്യാറാക്കാൻ ചൈനഗ്രാസോ, ജലറ്റിനോ ആവശ്യമില്ല. അതുകൊണ്ട് തന്നെ വളരെ പെട്ടന്ന് തന്നെ നമുക്കിത് റെഡി ആക്കി എടുക്കാം. എല്ലാം വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് തയ്യാറാക്കുന്നതിനാൽ വളരെ നല്ലതുമാണ്. അപ്പോൾ എങ്ങിനെയാണിത് റെഡി ആക്കുന്നത് എന്ന് നോക്കാം.

ആദ്യം നാലു സ്പൂൺ കോൺഫ്ളർ അര കപ്പ് വെള്ളത്തിൽ കലക്കി വക്കണം. കട്ടകൾ ഇല്ലാതെ കലക്കി വെക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി രണ്ടു കപ്പ്‌ പാൽ ചേർക്കുക. പാൽ നന്നായി തിളപ്പിക്കുക. പാൽ തിളച്ചു വന്നാൽ അതിലേക്ക് നമ്മൾ കലക്കി വച്ചിരിക്കുന്ന കോൺഫ്ളർ മിക്സ്‌ ചേർത്ത് നന്നായി ഇളക്കുക. ഇനി ലോ ഫ്‌ളൈമിൽ വച്ചു നന്നായി ഇളക്കിക്കൊണ്ടിരിക്കണം. കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കുക. പാലിൽ കട്ടകെട്ടാതെ മിക്സ്‌ ചെയ്യാൻ ശ്രദ്ധിക്കണം. ഇത് നന്നായി കുറുകി വരാൻ തുടങ്ങിയാൽ ഗ്യാസ് ഓഫ് ചെയ്യുക. അതിനുശേഷം ചൂടാറാൻ വേണ്ടി മാറ്റി വക്കണം.

ഇനി നന്നായി പഴുത്ത പപ്പായ എടുത്തു മുറിച്ചു വക്കണം. ഏകദേശം ഒരു കപ്പ് പപ്പായ മതിയാകും. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു നന്നായി അരച്ച് എടുക്കണം. അരക്കുമ്പോൾ നാലു സ്പൂൺ പഞ്ചസാര കൂടി ചേർത്ത് വേണം അരച്ച് എടുക്കാൻ. ഇനി അതെ ജാറിലേക്ക് നമ്മൾ കുറുക്കി മാറ്റി വച്ചിരിക്കുന്ന പാൽ മിക്സ്‌ ചേർത്ത് വീണ്ടും അരക്കുക. എല്ലാം കൂടി നന്നായി മിക്സ്‌ ആകുന്നതിനു വേണ്ടിയാണ്. ഇനി ഇതൊരു പരന്ന പാത്രത്തിലേക്ക് മാറ്റി ഫ്രിഡ്ജിൽ വക്കണം. ഏകദേശം അഞ്ചു മണിക്കൂർ വച്ചാൽ നന്നായി സെറ്റ് ആയി വരും. അതിനുശേഷം പുറത്തേക്ക് എടുത്തു ഇഷ്ടമുള്ള ഷേപ്പിൽ കട്ട്‌ ചെയ്തു ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “പപ്പായ പുഡിങ്” തയ്യാർ…!!

Thanath Ruchi

Similar Posts