ജലാറ്റിനും, ചൈനഗ്രാസ്സും ഒന്നുമില്ലാതെ അടിപൊളി ഹോർലിക്‌സ് പുഡിങ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം

പുഡിങ് തയ്യാറാക്കി എടുക്കണമെങ്കിൽ ഒന്നുകിൽ ചൈനഗ്രാസ്സ് വേണം, അല്ലെങ്കിൽ ജലാറ്റിൻ വേണം. പക്ഷെ ഈ സ്പെഷ്യൽ ഹോർലിക്സ് പുഡിങ് തയ്യാറാക്കി എടുക്കാൻ ഒന്നിന്റെയും ആവശ്യമില്ല. ഇനി വളരെ എളുപ്പത്തിൽ ഏതു കുട്ടിക്കും വേണമെങ്കിൽ പുഡിങ് റെഡി ആക്കി എടുക്കാം. അപ്പോൾ എങ്ങിനെ ആണിത് റെഡിയാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു ബൗളിലേക്ക് ആറു സ്പൂൺ കോൺഫ്ളർ ചേർക്കുക. അതിലേക്ക് ആറു സ്പൂൺ പാലും, രണ്ടു ചെറിയ പാക്കറ്റ് ഹോർലിക്സ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. കട്ടയില്ലാതെ മിക്സ്‌ ചെയ്തു എടുക്കണം. ഇനി ഒരു നോൺ സ്റ്റിക് പാത്രത്തിലേക്ക് മൂന്നു കപ്പ് പാൽ ചേർത്ത് തിളപ്പിക്കുക. പാകത്തിന് പഞ്ചസാര ചേർത്ത് കൊടുക്കണം. പാൽ നന്നായി തിളച്ചു വന്നാൽ അതിലേക്ക് നമ്മൾ മിക്സ്‌ ചെയ്തു വച്ചിരിക്കുന്ന മിക്സ്‌ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ലോ ഫ്‌ളൈമിൽ ഇട്ടു കുറുക്കി എടുക്കുക. കൈ എടുക്കാതെ ഇളക്കി കൊണ്ടിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കട്ട കെട്ടാതെ വേണം മിക്സ്‌ ചെയ്തു എടുക്കാൻ. നല്ലവണ്ണം കുറുകി വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇനി ചൂടാറാൻ വേണ്ടി മാറ്റി വക്കണം. നന്നായി ചൂടാറി വന്നാൽ ഒരു പാത്രത്തിൽ ഒഴിച്ച് ഫ്രിഡ്ജിലേക്ക് വക്കണം. ഏകദേശം അഞ്ചു മണിക്കൂർ ഫ്രിഡ്ജിൽ വച്ചു സെറ്റ് ആക്കി എടുക്കണം. സെറ്റ് ആയി വന്നാൽ മറ്റൊരു പാത്രത്തിലേക്ക് മാറ്റി ഇഷ്ടമുള്ള ഷേപ്പിൽ കട്ട്‌ ചെയ്തു കഴിക്കാം. ഇപ്പോൾ നമ്മുടെ വളരെ ഈസി ആയ ഹോർലിക്സ് പുഡിങ് തയ്യാർ.!

Thanath Ruchi

Similar Posts