വളരെ എളുപ്പത്തിൽ റെഡി ആക്കാൻ പറ്റുന്ന മുട്ട അച്ചാർ

മുട്ട കൊണ്ട് അച്ചാറോ… !ആരും കേട്ടിട്ട് ഞെട്ടേണ്ട. വളരെ ടേസ്റ്റി ആയ അച്ചാർ നമുക്ക് റെഡി ആക്കി എടുക്കാം. ഫ്രിഡ്ജിൽ വച്ചു ഉപയോഗിക്കുകയാണെങ്കിൽ ഏകദേശം പത്തു ദിവസം വരെ ഇത് കേടു കൂടാതെ ഇരിക്കുകയും ചെയ്യും. മുട്ടയുടെ വെള്ള മാത്രം ഉപയോഗിച്ചാണ് നമ്മൾ അച്ചാർ റെഡി ആക്കുന്നത്. ( മഞ്ഞ നമ്മൾ എടുക്കുന്നില്ല. ) അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് മുട്ട അച്ചാർ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം നാലു മുട്ട പുഴുങ്ങി തോലു കളഞ്ഞു വക്കണം. ഇനി അതിലെ മഞ്ഞ മാറ്റി വെള്ള മാത്രം എടുത്തു ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. ഇനി മുട്ട ചേർത്ത് നന്നായി വറുത്തു കോരുക. മീഡിയം ഫ്‌ളൈമിൽ ലൈറ്റ് ഗോൾഡൻ കളർ ആകുന്നത് വരെ വറുത്തു കോരുക.

ഇനി അതെ പാനിലേക്ക് നാലു സ്പൂൺ ഓയിൽ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. രണ്ടു വറ്റൽമുളകും, അൽപ്പം കറിവേപ്പിലയും കൂടി ചേർത്ത് വഴറ്റുക. ഇനി ഒരു പിടി വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും, ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും കൂടി ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് രണ്ടു സ്പൂൺ കാശ്മീരി മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്ത് വഴറ്റുക. പൊടികളുടെ പച്ചമണം മാറിയാൽ അതിലേക്ക് രണ്ടു സ്പൂൺ നാരങ്ങ നീര് അല്ലെങ്കിൽ കാൽ കപ്പ് വിനിഗർ ചേർത്ത് തിളപ്പിക്കുക. ഇനി പാകത്തിന് ഉപ്പും, വറുത്തു കോരി വച്ചിരിക്കുന്ന മുട്ടയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അര സ്പൂൺ കായപ്പൊടിയും, അര സ്പൂൺ ഉലുവപ്പൊടിയും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി “മുട്ട അച്ചാർ” തയ്യാർ… !! ഇനി ചൂടാറിയ ശേഷം ചില്ലുകുപ്പിയിൽ ആക്കി സൂക്ഷിച്ചു വക്കണം. ഇത് ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts