ചിക്കൻ ചേർത്ത് അടിപൊളി ബ്രെഡ്‌ ഉപ്പുമാവ് ഈ രീതിയിൽ തയ്യാറാക്കി നോക്കിയിട്ടുണ്ടോ

ബ്രെഡ്‌ എന്നു കേട്ടാൽ കുട്ടികൾക്ക് നെറ്റി ചുളിയും. പക്ഷെ ഈ രീതിയിൽ ഉപ്പുമാവ് റെഡി ആക്കി കൊടുത്താൽ പ്ലേറ്റ് കാലിയാകുന്നത് അറിയുകയേ ഇല്ല. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെയാണ് ബ്രെഡ്‌ ഉപ്പുമാവ് റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം പത്തു സ്ലൈസ് ബ്രെഡ്‌ എടുത്തു ചെറിയ കഷണങ്ങൾ ആയി കട്ട്‌ ചെയ്തു വക്കണം. അല്ലെങ്കിൽ മിക്സിയുടെ ജാറിൽ ഇട്ടു പൊടിച്ചു എടുത്താലും മതി. ഇനി നൂറു ഗ്രാം എല്ലില്ലാത്ത ചിക്കൻ ചെറിയ കഷണങ്ങൾ ആയി മുറിച്ചു വക്കണം. അതിലേക്ക് പാകത്തിന് ഉപ്പും, അര സ്പൂൺ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും ഒരു സ്പൂൺ ചിക്കൻ മസാലയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി പത്തു മിനിറ്റ് അടച്ചു വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ ഓയിൽ ചേർക്കുക. ഇനി ചിക്കൻ ചേർത്ത് നന്നായി വറുത്തു കോരി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. ഇനി ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. രണ്ടു വറ്റൽമുളക് കൂടി ചേർത്ത് അതിലേക്ക് ഒരു സ്പൂൺ ഇഞ്ചി അരിഞ്ഞത്, ഒരു സ്പൂൺ വെളുത്തുള്ളി അരിഞ്ഞത്, ഒരു പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് ഒരു സവാള കനം കുറച്ചു നീളത്തിൽ അരിഞ്ഞത് ചേർത്ത് വീണ്ടും നന്നായി വഴറ്റുക.

സവാള നന്നായി വാടി വന്നാൽ അതിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഇനി രണ്ടു സ്പൂൺ ക്യാപ്സികം അരിഞ്ഞത്, പകുതി കാരറ്റ് ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റുക. പച്ചക്കറികൾ വാടി വന്നാൽ അതിലേക്ക് അര സ്പൂൺ ഗരം മസാല അല്ലെങ്കിൽ ചിക്കൻ മസാല ചേർത്ത് വഴറ്റുക. ഇനി അര മുറി നാരങ്ങ നീര് കൂടി ചേർത്ത് മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് നന്നായി വഴറ്റുക. ഇനി കട്ട്‌ ചെയ്തു വച്ചിരിക്കുന്ന ബ്രെഡ്‌ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അൽപ്പം മല്ലിയില കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു രണ്ടു മിനിറ്റ് അടച്ചു വക്കണം. ഇനി ഒരു സ്പൂൺ ബട്ടർ അല്ലെങ്കിൽ നെയ്യ് ചേർത്ത് മിക്സ്‌ ചെയ്യുക. ഇനി ചൂടോടെ തന്നെ സെർവ്വ് ചെയ്യാം. ഇപ്പോൾ നമ്മുടെ അടിപൊളി ബ്രെഡ്‌ ഉപ്പുമാവ് തയ്യാർ…. !!

https://www.youtube.com/watch?v=KJalkWx6teo

Thanath Ruchi

Similar Posts