സൂപ്പർ ടേസ്റ്റിലൊരു ബീറ്റ്റൂട്ട് ഹൽവ റെഡി ആക്കി എടുത്താലോ
കളർ ഒന്നും തന്നെ ചേർക്കാതെ നല്ല റെഡ് കളറിൽ അടിപൊളി ഹൽവ ഈ രീതിയിൽ തയ്യാറാക്കി എടുത്താൽ പേഴ്സ് കാലിയാകുകയും ഇല്ല, വയറിനും നല്ലത്. ഇതിൽ പാൽ ചേർത്താണ് തയ്യാറാക്കി എടുക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെയാണ് ബീറ്റ്റൂട്ട് ഹൽവ റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.
ആദ്യം രണ്ടു വലിയ ബീറ്റ്റൂട്ട് തൊലി കളഞ്ഞു വൃത്തിയായി കഴുകി എടുക്കണം. അതിനുശേഷം ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു വക്കണം. ഇനി ഒരു കപ്പ് പാൽ ചേർത്ത് നന്നായി വേവിച്ചു എടുക്കുക. ഇനി തണുക്കാൻ വേണ്ടി മാറ്റി വക്കണം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് നന്നായി പൊടിച്ചു വക്കണം. അതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീറ്റ്റൂട്ട്, ഒരു കപ്പ് മൈദ, ഒരു കപ്പ് പാൽ എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. അതിലേക്ക് അൽപ്പം അണ്ടിപ്പരിപ്പും, മുന്തിരിയും ചേർത്ത് വറുത്തു കോരി വക്കണം.
ഇനി അതെ പാനിലേക്ക് നമ്മൾ അരച്ച് വച്ചിരിക്കുന്ന കൂട്ട് ചേർത്ത് ചെറിയ ചൂടിൽ ഇളക്കി കൊണ്ടിരിക്കുക. കൈ എടുക്കാതെ ഇളക്കി കൊടുക്കണം. മൈദ ചേർത്തത് കൊണ്ട് വേഗം തന്നെ സെറ്റ് ആയി വരും. ഇടക്ക് അല്പാല്പം ആയി നെയ്യ് ചേർക്കാൻ മറക്കരുത്. നല്ലതുപോലെ സെറ്റ് ആയി വന്നാൽ വറുത്തു കോരി വച്ചിരിക്കുന്ന അണ്ടിപ്പരിപ്പും, മുന്തിരിയും ചേർക്കണം. ഇനി ഗ്യാസ് ഓഫ് ചെയ്യുക. ഇനി ഒരു നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് ഒഴിച്ച് വക്കണം. നല്ലത് പോലെ സെറ്റ് ആക്കി വക്കണം. ഇനി നന്നായി ചൂടാറിയ ശേഷം പാത്രം കമഴ്ത്തി ഹൽവ പുറത്തേക്ക് എടുക്കുക. ഇനി ഇഷ്ടമുള്ള ഷേപ്പിൽ കട്ട് ചെയ്തു ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി ബീറ്റ്റൂട്ട് ഹൽവ തയ്യാർ…. !!
https://www.youtube.com/watch?v=fD1Ekyg6W90
