ഇനി ബീറ്റ്റൂട്ട് ചിപ്സ് വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം

ഇത് നല്ല ടേസ്റ്റ് ഉള്ള ഒരു ചിപ്സ് ആണ്. ഈ ചിപ്സ് ചായയുടെ കൂടെയും, ചോറിന്റെ കൂടെയും ഒരുപോലെ ഉപയോഗിക്കാം. കുട്ടികൾക്ക് ഇത് ഒരുപാട് ഇഷ്ടമാകും. പൊട്ടറ്റോ ചിപ്സ്, കപ്പ ചിപ്സ്, കായ ചിപ്സ്, ചക്ക ചിപ്സ് എന്നിവ കഴിച്ചു മടുത്തെങ്കിൽ ഒന്നു ട്രൈ ചെയ്യാൻ പറ്റിയ സൂപ്പർ ഐറ്റം ആണിത്. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെയാണ് ബീറ്റ്റൂട്ട് ചിപ്സ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു വലിയ ബീറ്റ്റൂട്ട് എടുത്തു തൊലി കളഞ്ഞു വക്കണം. അതിനുശേഷം നന്നായി കഴുകി എടുക്കണം. ഇനി നീളത്തിൽ കനം കുറച്ചു മുറിച്ചു എടുക്കണം. ഇനി ഒരു വലിയ പാത്രത്തിലേക്ക് മൂന്നു സ്പൂൺ മൈദ, രണ്ടു സ്പൂൺ അരിപ്പൊടി, ഒരു സ്പൂൺ മുളക്പൊടി, അര സ്പൂൺ മഞ്ഞൾപൊടി, അര സ്പൂൺ ഗരം മസാല, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അതിലേക്ക് ബീറ്റ്റൂട്ട് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. വെള്ളം ആവശ്യമാണെങ്കിൽ മാത്രം രണ്ടു സ്പൂൺ ചേർത്ത് കൊടുക്കണം. ഈ മിക്സ്‌ ബീറ്റ്‌റൂട്ടിൽ പൊതിഞ്ഞു കിട്ടേണ്ട ആവശ്യം ഇല്ല. ചെറുതായി പിടിച്ചാൽ മതി.

ഇനി നന്നായി മിക്സ്‌ ചെയ്തശേഷം അര മണിക്കൂർ അടച്ചു മാറ്റി വക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർക്കുക. ഇനി ബീറ്റ്റൂട്ട് കുറേശ്ശേ ആയി ചേർത്ത് വറുത്തു കോരണം. ബീറ്റ്റൂട്ട് ചേർത്ത ശേഷം ചൂട് കുറച്ചു വക്കണം. തിരിച്ചും, മറിച്ചും ഇട്ടു വറുത്തു കോരുക. അവസാനം അൽപ്പം കറിവേപ്പില കൂടി ചേർത്ത് വറുത്തു കോരി ബീറ്റ്‌റൂട്ടിന്റെ മുകളിൽ ഇടണം. ഇപ്പോൾ നമ്മുടെ ക്രിസ്പി ആയ “ബീറ്റ്റൂട്ട് ചിപ്സ്” തയ്യാർ… !!

Thanath Ruchi

Similar Posts