അഞ്ചു മിനിറ്റിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നാടൻ പുളിശ്ശേരി

പുളിശ്ശേരി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു കറിയാണ്. ബാച്ച്ലേഴ്‌സ് സ്പെഷ്യൽ ആണിത്. അതായത് ഏതു കുട്ടിക്ക് വേണമെങ്കിലും അഞ്ചു മിനിറ്റിൽ റെഡി ആക്കി എടുക്കാം. അപ്പോൾ എങ്ങിനെയാണ് നല്ല ടേസ്റ്റുള്ള നാടൻ പുളിശ്ശേരി തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആദ്യം അര മുറി തേങ്ങ ചിരകി എടുക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് രണ്ടു പച്ചമുളക്, ഒരു ചെറിയ കഷ്ണം ഇഞ്ചി, ഒരു നുള്ള് ചെറിയ ജീരകം, ഒരു നുള്ള് കുരുമുളക്, കാൽ സ്പൂൺ മഞ്ഞൾപൊടി, തേങ്ങ എന്നിവ ചേർത്ത് നന്നായി അരച്ച് എടുക്കണം. അരക്കുമ്പോൾ വെള്ളത്തിനു പകരം തൈര് ചേർത്ത് അരക്കുക. ഇനി ഒരു പാത്രത്തിലേക്ക് അരപ്പ് ചേർത്ത് പുളിക്ക് അനുസരിച്ചു തൈരും വെള്ളവും ചേർക്കുക. ഇനി പാകത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം.

ഇനി ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി ഒരു സ്പൂൺ കടുകും, ഒരു സ്പൂൺ ഉലുവയും ചേർത്ത് പൊട്ടിക്കുക. ഇനി അതിലേക്ക് നാലു വറ്റൽമുളക് പൊട്ടിച്ചതും, അൽപ്പം കറിവേപ്പിലയും ചേർത്ത് കൊടുക്കണം. ഇനി നാലോ, അഞ്ചോ ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. ഉള്ളി നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ അതിലേക്ക് അര സ്പൂൺ മുളക്പൊടിയും, അര സ്പൂൺ ഉലുവപ്പൊടിയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ചൂട് നന്നായി കുറച്ചു വക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ പൊടികൾ പെട്ടെന്ന് കരിഞ്ഞു പോകും.

ഇനി അതിലേക്ക് നമ്മൾ മിക്സ്‌ ചെയ്തു വച്ചിരിക്കുന്ന തൈര്, തേങ്ങ മിക്സ്‌ ചേർത്ത് നന്നായി ഇളക്കുക. ഇനി തിളപ്പിക്കുവാൻ പാടില്ല. നല്ലതുപോലെ ചൂടായാൽ മതി. ഗ്യാസ് ഓഫ് ചെയ്യുക. തിളപ്പിച്ചാൽ കറി പിരിഞ്ഞു പോകും. ഇപ്പോൾ നമ്മുടെ അടിപൊളി പുളിശ്ശേരി തയ്യാർ…. !! ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts