വെറും പത്തു മിനിറ്റിൽ ഒരു ടേസ്റ്റി ചെറുപയർ റൈസ് തയ്യാറാക്കി നോക്കൂ

ഇത് ഒരു വെറൈറ്റി ആയ നാടൻ റൈസ് ആണ്. ചെറുപയർ ചേർത്താണ് നമ്മൾ ഇത് തയ്യാറാക്കി എടുക്കുന്നത്. ഇത് കഴിക്കുന്നത് എല്ലാവർക്കും വളരെ നല്ലതാണ്. കുട്ടികൾക്കു സ്കൂളിലേക്ക് കൊടുത്ത് വിടാൻ പറ്റിയ ഒന്നാന്തരം ചോറ് ആണിത്. ഇതിന്റെ കൂടെ ഒരു അച്ചാറോ, ചമ്മന്തിയോ മാത്രം മതിയാകും. വേറെ കറിയുടെ ആവശ്യമേ ഇല്ല. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണിത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ് ചെറുപയർ കുതിർത്ത ശേഷം ഉപ്പ് ചേർത്ത് നന്നായി വേവിച്ചു എടുക്കുക. ( വെന്തു കുഴഞ്ഞു പോകാൻ പാടില്ല. ഓരോ പയറും വേറെ വേറെ ആയി കിടക്കണം. ) അതുപോലെ ഒരു കപ്പ് ബസ്മതി റൈസ് പാകത്തിന് ഉപ്പ് ചേർത്ത് വേവിച്ചു എടുക്കുക.

ഇനി ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് ഒരു സ്പൂൺ ബട്ടർ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ പെരുംജീരകം ചേർത്ത് പൊട്ടിക്കുക. ഇനി പത്തു ചെറിയ ഉള്ളി അരിഞ്ഞതും, പത്തു വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് നന്നായി വഴറ്റുക. ഇനി രണ്ടു പച്ചമുളക് വട്ടത്തിൽ അരിഞ്ഞതും, രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. ഇനി വേവിച്ചു വച്ചിരിക്കുന്ന ചെറുപയർ ചേർത്ത് നന്നായി വഴറ്റുക.

ഇനി വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. അതിനു മുകളിൽ ആയി അൽപ്പം മല്ലിയില അരിഞ്ഞതും, പുതിനയില അരിഞ്ഞതും ചേർത്ത് അടച്ചു വക്കണം. രണ്ടു മിനിറ്റ് ലോ ഫ്‌ളൈമിൽ അടച്ചു വക്കണം. ഇനി മൂടി തുറന്നു അര മുറി നാരങ്ങനീര് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി “ചെറുപയർ റൈസ്” തയ്യാർ…. !!

Thanath Ruchi

Similar Posts