അടിപൊളി കോവക്ക മസാല തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

കോവക്ക കൊണ്ട് പലതരത്തിൽ കറികളും, തോരനും, വറവും നമ്മൾ അടിപൊളിയായി തയ്യാറാക്കി എടുക്കാറുണ്ട്. അതുപോലെ ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു മസാലക്കറിയാണ്. ചോറിന്റെ കൂടെ കഴിക്കാൻ പറ്റിയ സൂപ്പർ സൈഡ് ഡിഷ്‌ ആണിത്. അപ്പോൾ എങ്ങിനെ ആണിത് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കപ്പ് കോവക്ക നീളത്തിൽ നാലായി മുറിച്ചു വീണ്ടും രണ്ടായി മുറിക്കുക. ഇനി നന്നായി കഴുകി എടുക്കുക. വെള്ളം നന്നായി ഊറ്റി എടുത്ത ശേഷം അതിലേക്ക് രണ്ടു ചെറിയ സ്പൂൺ കാശ്മീരി മുളക്പൊടി, അര സ്പൂൺ ചിക്കൻ മസാല, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ഇനി പുരട്ടി വച്ചിരിക്കുന്ന കോവക്ക ചേർത്ത് നന്നായി വറുത്തു കോരുക.

ഇനി ഒരു പാനിൽ നാലു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ഒരു സ്പൂൺ ഇവിടെ ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. രണ്ടു പച്ചമുളക് കീറിയതും, രണ്ടു തണ്ട് കറിവേപ്പിലയും കൂടി ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് രണ്ടു സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. സവാള നന്നായി വാടി വന്നാൽ അതിലേക്ക് ഒരു സ്പൂൺ മുളക്പൊടി, ഒന്നര സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ മഞ്ഞൾപൊടി എന്നിവ ചേർത്ത് നന്നായി വഴറ്റുക.

പൊടികളുടെ പച്ചമണം മാറി വന്നാൽ അതിലേക്ക് ഒരു തക്കാളി നീളത്തിൽ അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. എണ്ണ നന്നായി തെളിഞ്ഞു വരുന്നത് വരെ വഴറ്റുക. അതിനു ശേഷം വറുത്തു വച്ചിരിക്കുന്ന കോവക്ക കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അതിലേക്ക് ഒന്നര കപ്പ് തേങ്ങാപ്പാൽ ചേർത്ത് തിളപ്പിക്കുക. ഈ സമയത്ത് പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കണം. ഇനി അര സ്പൂൺ ഗരം മസാലയും, അര സ്പൂൺ പെരുംജീരകപ്പൊടിയും കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. കറി നന്നായി തിളച്ചു കുറുകി വന്നാൽ ത൭ ഓഫ് ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി “കോവക്ക മസാലക്കറി” തയ്യാർ…. !!

Thanath Ruchi

Similar Posts