വളരെ എളുപ്പത്തിൽ തട്ടുകട സ്പെഷ്യൽ മുട്ട കപ്പ പട്ടാണി കൂട്ട്

തട്ടുകട സ്പെഷ്യൽസ് എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. അത് ചൂടോടെ തന്നെ കഴിക്കാൻ എല്ലാവർക്കും പ്രിയമാണ്. അതുപോലെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി കഴിക്കാൻ പറ്റുന്ന ഒരു വിഭവമാണിത്. കപ്പയും, മുട്ടയും, പട്ടാണികടലയും ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാം. അപ്പോൾ ഇതെങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി മൂന്നു മുട്ട പൊട്ടിച്ചു ഒഴിക്കണം. നന്നായി പൊരിക്കുക. പാകത്തിന് ഉപ്പും, അര സ്പൂൺ ഗരം മസാലയും, അര സ്പൂൺ ചാട്ട് മസാലയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ഒരു കപ്പ് പട്ടാണി ഉപ്പും, മഞ്ഞൾപൊടിയും ചേർത്ത് വേവിച്ചു വെള്ളം ഊറ്റി എടുക്കുക. ഇനി മുട്ട മിക്സിൽ ചേർത്ത് നന്നായി വഴറ്റുക.

അതേപോലെ ഒരു കപ്പ് കപ്പ ഉപ്പും, മഞ്ഞൾപൊടിയും ചേർത്ത് വേവിച്ചത് കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി ഒരു തവി കൊണ്ട് നന്നായി കുത്തി ഉടക്കണം. എല്ലാം നന്നായി മിക്സ്‌ ആയി വരുന്നത് വരെ നന്നായി മിക്സ്‌ ചെയ്യുക.

ഇനി രണ്ടു പച്ചമുളക് അരിഞ്ഞതും, അര സ്പൂൺ കുരുമുളക് പൊടിയും, അര സ്പൂൺ ഗരം മസാലയും, രണ്ടു സ്പൂൺ സവാള പൊടിയായി അരിഞ്ഞതും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അൽപ്പം മല്ലിയിലയും കറിവേപ്പിലയും കൂടി തൂവി വാങ്ങി വക്കണം. ഇനി ചൂടോടെ തന്നെ ഒരു കട്ടൻ ചായയുടെ കൂടെ സെർവ്വ് ചെയ്തോളൂ…. ഇപ്പോൾ നമ്മുടെ അടിപൊളി “മുട്ട – കപ്പ – പട്ടാണി കൂട്ട്” തയ്യാർ…. !!

https://www.youtube.com/watch?v=46Xay_Nxv_c

Thanath Ruchi

Similar Posts