അഞ്ചു മിനിറ്റ് ഉണ്ടെങ്കിൽ മധുരകിഴങ്ങ് കൊണ്ട് വെറൈറ്റി രുചിയിൽ കറി റെഡി ആക്കി എടുക്കാം

മധുരകിഴങ്ങ് കൊണ്ട് ഇത്രയും ടേസ്റ്റിൽ കറി തയ്യാറാക്കാൻ പറ്റുന്നുണ്ടെങ്കിൽ പിന്നെ എന്തിനാ താമസം. മധുരകിഴങ്ങ് കിട്ടുമ്പോൾ ട്രൈ ചെയ്യാൻ പറ്റിയ ഒരു വിഭവം. ഈ കറി പുട്ടിന്റെ കൂടെയും, അപ്പത്തിന്റെ കൂടെയും, ഇടിയപ്പത്തിന്റെ കൂടെയും അടിപൊളി കോമ്പിനേഷൻ ആണ്. അപ്പോൾ വളരെ പെട്ടെന്ന് എങ്ങിനെയാണ് കറി റെഡി ആക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കുക്കർ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ ഓയിൽ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി അര സ്പൂൺ ചെറിയ ജീരകം, രണ്ടു വറ്റൽമുളക്, രണ്ടു തണ്ട് കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇനി അതിലേക്ക് രണ്ടു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക.

തക്കാളി നന്നായി വാടി വന്നാൽ അതിലേക്ക് അര സ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ കാശ്മീരി മുളക്പൊടി, അര സ്പൂൺ മല്ലിപ്പൊടി, അര സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. ( ചെറിയ തീയിൽ വഴറ്റി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കിൽ പൊടികൾ പെട്ടെന്ന് കരിഞ്ഞു പോകും. )

പൊടികളുടെ പച്ചമണം മാറിവന്നാൽ അതിലേക്ക് രണ്ടു ചക്കരകിഴങ്ങ് തൊലി കളഞ്ഞു വൃത്തിയായി കഴുകി എടുത്തു ചെറിയ ചതുര കഷണങ്ങൾ ആക്കിയത് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി അതിലേക്ക് ഒന്നര കപ്പ് വെള്ളവും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി കുക്കറിന്റെ മൂടി വച്ചു രണ്ടു വിസിൽ വരുന്നത് വരെ വേവിച്ചു എടുക്കുക.

പ്രഷർ പോയി കുക്കർ തുറന്ന് ചെറുതായി കഷണങ്ങൾ ഉടച്ചു കൊടുക്കുക. കറിയുടെ ചാറ് നന്നായി കുറുകി വരുന്നതിനാണ് ഇങ്ങിനെ ചെയ്യുന്നത്. ഇനി അൽപ്പം മല്ലിയില കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. ഇനി അടച്ചു വച്ചു അഞ്ചു മിനിറ്റ് കഴിഞ്ഞ് എടുത്തു ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “മധുരകിഴങ്ങ് കറി” തയ്യാർ… !!

https://www.youtube.com/watch?v=UYQtLfI0EKw

Thanath Ruchi

Similar Posts