നല്ല വെറൈറ്റി രുചിയിൽ കാബേജ് കറി തയ്യാറാക്കി എടുക്കാം വളരെ എളുപ്പത്തിൽ

ഈ കറിയിൽ പരിപ്പ് ചേർത്താണ് നമ്മൾ തയ്യാറാക്കി എടുക്കുന്നത്. അതുകൊണ്ട് തന്നെ ചോറിനും, ചപ്പാത്തിക്കും ഒരുപോലെ ഉപയോഗിക്കാം. എരിവ് കുറവായതു കൊണ്ട് കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് കാബേജ് കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് ഒരു സ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ഇനി രണ്ടു വറ്റൽമുളകും, രണ്ടു തണ്ട് കറിവേപ്പിലയും ചേർത്ത് വഴറ്റുക. അതിനുശേഷം ഒരു കപ്പ് കാബേജ് ചെറുതായി മുറിച്ചു കഴുകി എടുത്തത് ചേർത്ത് നന്നായി വഴറ്റുക. ഈ സമയത്തു പാകത്തിന് ഉപ്പും, കാൽ സ്പൂൺ മഞ്ഞൾപൊടിയും ചേർത്ത് മിക്സ്‌ ചെയ്യുക. അടച്ചു വച്ചു വേവിച്ചു എടുക്കുക.

അര കപ്പ് പരിപ്പ് നന്നായി വേവിച്ചു എടുക്കുക. ഇനി വെന്തുവന്ന കാബേജിൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്തു തിളപ്പിക്കുക. ഇനി ഇതിലേക്ക് ആവശ്യമായ അരപ്പ് റെഡി ആക്കി എടുക്കണം. അര മുറി തേങ്ങയും, രണ്ടു ചെറിയ ഉള്ളിയും, മൂന്നു പച്ചമുളകും, ഒരു നുള്ള് ചെറിയ ജീരകവും ചേർത്ത് നന്നായി അരച്ച് എടുക്കുക. ഇനി ഈ അരപ്പ് കറിയിൽ ചേർത്ത് തിളപ്പിക്കുക. കറി നന്നായി തിളച്ചു വന്നാൽ ത൭ ഓഫ്‌ ചെയ്യുക. ഇപ്പോൾ നമ്മുടെ അടിപൊളി “കാബ്ബേജ് കറി” തയ്യാർ… !!

Thanath Ruchi

Similar Posts