|

ചക്കരകിഴങ്ങ് ഉണ്ടോ…? സൂപ്പർ ടേസ്റ്റിൽ സ്വീറ്റ് കട്ലറ്റ് തയ്യാറാക്കി എടുക്കാം; നാലുമണി പലഹാരത്തിനു ഇത് മതി

പല തരത്തിൽ നമ്മൾ കട്ലറ്റ് തയ്യാറാക്കി എടുക്കാറുണ്ട്. പക്ഷെ മധുരമുള്ള കട്ലറ്റ് അങ്ങിനെ തയ്യാറാക്കാറില്ലല്ലോ.. ഈ രീതിയിൽ ചക്കരകിഴങ്ങ് കൊണ്ട് കട്ലറ്റ് തയ്യാറാക്കിയാൽ നല്ല മധുരവും, ടേസ്റ്റും ആയിരിക്കും. അപ്പോൾ വളരെ പെട്ടെന്ന് എങ്ങിനെ ആണ് കട്ലറ്റ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു വലിയ മധുരകിഴങ്ങ് നന്നായി പുഴുങ്ങി എടുക്കുക. അതിനുശേഷം തൊലി കളഞ്ഞു വൃത്തിയാക്കി പൊടിച്ചു വക്കണം. അതിലേക്ക് രണ്ടു പച്ചമുളക് വട്ടത്തിൽ അരിഞ്ഞത്, ഒരു സ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞത്, അൽപ്പം മല്ലിയിലയും, കറിവേപ്പിലയും അരിഞ്ഞത്, ഒരു സവാള ചെറുതായി അരിഞ്ഞത്, അൽപ്പം അണ്ടിപരിപ്പും, മുന്തിരിയും ചെറുതായി അരിഞ്ഞത്, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിനുശേഷം ചെറിയ ഉരുളകൾ ആക്കി ഉരുട്ടി വക്കണം. ഇനി ഉരുളകൾ കയ്യിൽ വച്ചു തന്നെ പരത്തി കട്ലെറ്റിന്റെ ഷേപ്പിൽ എടുക്കുക.

ഒരു പാത്രത്തിൽ അൽപ്പം ബ്രെഡ്‌ ക്രംസും, മറ്റൊരു പാത്രത്തിൽ രണ്ടു മുട്ടയും എടുത്തു വക്കണം. ഇനി പരത്തിയ കട്ലറ്റ് ആദ്യം മുട്ടയിൽ മുക്കി ബ്രെഡ്‌ ക്രംസിൽ പൊതിഞ്ഞു വക്കണം. ഒരു കടായി അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർക്കുക. നന്നായി ചൂടായി വന്നാൽ അതിലേക്ക് ഓരോരോ കട്ലറ്റ് ആയി ഇട്ടു തിരിച്ചും, മറിച്ചും ഇട്ടു പൊരിച്ചു എടുക്കുക. ചെറിയ തീയിൽ ഇട്ടു പൊരിച്ചു എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇനി നമ്മുടെ കട്ലറ്റ് ചൂടോടെ തന്നെ സെർവ്വ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. തേങ്ങ ചട്ണിയുടെ കൂടെയോ, സോസിന്റെ കൂടെയോ അടിപൊളി കോമ്പിനേഷൻ ആണ്…. !!

Thanath Ruchi

Similar Posts