സൂപ്പർ ടേസ്റ്റിൽ എഗ്ഗ് സ്‌റ്റൂ ഇങ്ങിനെ തയ്യാറാക്കി എടുത്താൽ പിന്നെ പ്ലേറ്റ് കാലിയാവുന്നത് അറിയുകയേ ഇല്ല

ഈ സ്‌റ്റൂ അടിപൊളി ടേസ്റ്റ് ആണ്. അപ്പത്തിനും ഇടിയപ്പത്തിനും, ചപ്പാത്തിക്കുമെല്ലാം സൂപ്പർ കോമ്പിനേഷൻ ആണ്. തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പവുമാണ്. എരിവ് കുറവായത് കൊണ്ട് തന്നെ കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപാട് ഇഷ്ടമാകും എന്നുള്ള കാര്യം തീർച്ച. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെയാണ് ഈ എഗ്ഗ് സ്‌റ്റൂ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കുക. അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് രണ്ടു സവാള നീളത്തിൽ കനം കുറച്ചു അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. നിറം മാറി വരേണ്ട ആവശ്യം ഇല്ല. ഇനി മൂന്നു പച്ചമുളക് കീറിയത്, രണ്ടു തണ്ട് കറിവേപ്പില എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റുക.

സവാള നന്നായി വാടി വന്നാൽ അതിലേക്ക് അര സ്പൂൺ കുരുമുളക്പൊടി, കാൽ സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് രണ്ടു ഉരുളൻ കിഴങ്ങ് പുഴുങ്ങി പൊടിച്ചത് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി രണ്ടു കപ്പ് രണ്ടാം പാൽ ചേർത്ത് നന്നായി തിളപ്പിക്കുക. ഈ സമയത്തു പാകത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്.

ഉരുളൻകിഴങ്ങ് നന്നായി മിക്സ്‌ ആയി കറി കുറുകി വരണം. ഇനി അതിലേക്ക് നാലു മുട്ട പുഴുങ്ങി തോലു കളഞ്ഞു അതിൽ ചേർക്കുക. ( മുട്ടയിൽ ചെറുതായി വരഞ്ഞു ഇടണം. എങ്കിലേ മസാല നന്നായി ഉള്ളിലേക്ക് പിടിക്കുകയുള്ളൂ. ) ഇനി കറി രണ്ടു മിനിറ്റ് തിളപ്പിക്കുക. ഇനി ഒരു കപ്പ് കട്ടി തേങ്ങാപാൽ കൂടി ചേർത്ത് വാങ്ങി വക്കണം. അൽപ്പം കറിവേപ്പിലയും, അര സ്പൂൺ കുരുമുളക്പൊടിയും കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തു അടച്ചു വക്കണം. പത്തു മിനിറ്റിനു ശേഷം എടുത്തു ഉപയോഗിക്കാം. ഇപ്പോൾ നമ്മുടെ അടിപൊളി “എഗ്ഗ് സ്‌റ്റൂ” തയ്യാർ… !!

Thanath Ruchi

Similar Posts