നല്ല നാടൻ ടേസ്റ്റിൽ ചക്കരകിഴങ്ങ് കൊണ്ട് ബോണ്ട തയ്യാറാക്കി നോക്കിയിട്ടുണ്ടോ

ചക്കരകിഴങ്ങ് ബോണ്ട സൂപ്പർ ടേസ്റ്റ് ആണ്. പുറമെ ക്രിസ്പിയും, ഉള്ളിൽ ഭയങ്കര സോഫ്റ്റും ആണിത്. അതുകൊണ്ട് തന്നെ കുട്ടികൾക്കും, മുതിർന്നവർക്കും ഇത് ഒരുപോലെ ഇഷ്ടമാകും. ഇതിന് ചെറിയ ഒരു മധുരം ഉണ്ടായിരിക്കും. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുകയും ചെയ്യാം. അപ്പോൾ വളരെ പെട്ടെന്ന് എങ്ങിനെ ആണ് ചക്കരകിഴങ്ങ് ബോണ്ട തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു ചക്കരകിഴങ്ങ് നന്നായി പുഴുങ്ങി എടുക്കുക. അതിനുശേഷം തൊലിയെല്ലാം കളഞ്ഞു നന്നായി പൊടിച്ചു വക്കണം. പൊടിച്ചു വച്ചിരിക്കുന്ന ചക്കരകിഴങ്ങിലേക്ക് അര കപ്പ് മൈദ, കാൽ കപ്പ് കോൺഫ്ളർ, പാകത്തിന് ഉപ്പ്, അര സ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.

ഇനി അതിലേക്ക് രണ്ടു സ്പൂൺ എള്ളും, കാൽ കപ്പ് പഞ്ചസാരയും ചേർത്ത് നന്നായി കുഴച്ചു എടുക്കുക. ( വെള്ളം ചേർക്കേണ്ട ആവശ്യം ഇല്ല. ) ചപ്പാത്തി മാവ് കുഴച്ചു എടുക്കുന്നത് പോലെ കുഴച്ചു വക്കണം. ഇനി ചെറിയ ഉരുളകൾ റെഡി ആക്കി വക്കുക. ഒരു ചെറുനാരങ്ങ വലുപ്പത്തിൽ ഉരുട്ടി വച്ചാൽ മതി.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യമുള്ള അത്രയും ഓയിൽ ചേർത്ത് ചൂടാക്കുക. ഇനി അതിലേക്ക് ഓരോരോ ഉരുളകൾ ആയി ഇട്ടു തിരിച്ചും മറിച്ചും ഇട്ടു വറുത്തു കോരുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആയാൽ വാങ്ങി വക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി “ചക്കരകിഴങ്ങ് ബോണ്ട” തയ്യാർ… !!

Thanath Ruchi

Web Desk

തനത് രുചിയിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിഭവത്തിന്റെ HD ചിത്രവും ഉൾപ്പെടെ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.

View all posts by Web Desk →