നല്ല അടിപൊളി എഗ്ഗ് കബാബ് വളരെ എളുപ്പത്തിൽ തയ്യാറാക്കി നോക്കൂ

നാലുമണി നേരത്ത് കഴിക്കാൻ പറ്റിയ സൂപ്പർ സ്നാക് ആണിത്. കുട്ടികൾക്കും, മുതിർന്നവർക്കും ഒരുപോലെ ഈ സ്നാക് ഇഷ്ടപെടും തീർച്ച. പുറമെ നല്ല ക്രിസ്പിയും, ഉള്ളിൽ നല്ല സോഫ്റ്റും ആയിരിക്കും നമ്മുടെ ഈ കബാബ്. നല്ല ചൂടോടെ തന്നെ സെർവ്വ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം. അപ്പോഴാണ് ശരിക്കും ഉള്ള ടേസ്റ്റ് കിട്ടുക. അപ്പോൾ വളരെ എളുപ്പത്തിൽ മുട്ട കബാബ് തയ്യാറാക്കുന്നത് എങ്ങിനെ ആണെന്ന് നോക്കാം.

ആദ്യം നാലു മുട്ട നന്നായി പുഴുങ്ങി വക്കണം. രണ്ടു വലിയ ഉരുളൻകിഴങ്ങ് നന്നായി പുഴുങ്ങി കട്ടായില്ലാതെ പൊടിച്ചു വക്കണം. ഇനി അര കപ്പ് മല്ലിയില, അഞ്ചു പച്ചമുളക്, അഞ്ചു വെളുത്തുള്ളി, ചെറിയ കഷ്ണം ഇഞ്ചി എന്നിവ ഒരു മിക്സിയുടെ ജാറിൽ ഇട്ടു നന്നായി അരച്ച് എടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി അരപ്പ് ചേർത്ത് നന്നായി വഴറ്റുക. പാകത്തിന് ഉപ്പും അര സ്പൂൺ കുരുമുളക്പൊടിയും ചേർക്കണം. ഇനി പൊടിച്ചു വച്ചിരിക്കുന്ന ഉരുളൻകിഴങ്ങ് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഇനി ചൂടാറാൻ വേണ്ടി മാറ്റി വക്കണം. ഒരു പാത്രത്തിൽ ഒരു മുട്ട പൊട്ടിച്ചു ഒഴിക്കുക. ഒരു സ്പൂൺ കോൺഫ്ളർ അൽപ്പം വെള്ളത്തിൽ കലക്കി അതിൽ ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം.

ഇനി മാവിൽ നിന്നും ഒരു ഉരുള എടുത്തു കയ്യിൽ വച്ചു പരത്തുക. അതിലേക്ക് മുട്ട വച്ചു നന്നായി പൊതിയണം. ഇനി മുട്ട മിക്സിൽ മുക്കി ബ്രെഡ്‌ ക്രംസിൽ പൊതിഞ്ഞു മാറ്റിവക്കാം. എല്ലാ മുട്ടയും ഈ രീതിയിൽ തന്നെ മാവിൽ പൊതിഞ്ഞു, മുട്ട മിക്സിൽ മുക്കി, ബ്രെഡ്‌ ക്രംസിൽ പൊതിഞ്ഞു സെറ്റ് ആക്കി വക്കണം.

ഇനി ചുവട് കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് മുക്കി പൊരിക്കാൻ ആവശ്യത്തിന് ഉള്ള ഓയിൽ ചേർക്കുക. ഓരോ കബാബും ചേർത്ത് നന്നായി വറുത്തു കോരുക. ഇപ്പോൾ നമ്മുടെ അടിപൊളി “എഗ്ഗ് കബാബ്” തയ്യാർ…. !! നല്ല ചൂടോടെ തന്നെ സെർവ്വ് ചെയ്യുക. നല്ല ടൊമാറ്റോ സോസ് കൂട്ടിയാൽ അടിപൊളി ആയിരിക്കും… !!

Thanath Ruchi

Similar Posts