കുമ്പളങ്ങ കൊണ്ട് കിടിലൻ രുചിയുള്ള മസാലക്കറി ഇങ്ങിനെ തയ്യാറാക്കി നോക്കൂ!

കുമ്പളങ്ങ എന്നു കേട്ടാൽ തന്നെ എല്ലാവരുടെയും നെറ്റി ചുളിയും. പക്ഷെ ഈ രീതിയിൽ തയ്യാറാക്കിയ മസാലക്കറി കഴിച്ചാൽ പിന്നെ എല്ലാവരും ചോദിച്ചു വാങ്ങി കഴിക്കും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെ ആണ് കുമ്പളങ്ങ മസാലക്കറി തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം ഒരു കുമ്പളങ്ങയുടെ പകുതി എടുത്തു തോലും, ഉള്ളിലെ കുരുവും കളഞ്ഞു വൃത്തിയാക്കി എടുക്കുക. അതിനു ശേഷം ചെറിയ കഷണങ്ങൾ ആക്കി മുറിച്ചു എടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് നാലു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി മുറിച്ചു വച്ചിരിക്കുന്ന കുമ്പളങ്ങ ചേർത്ത് നന്നായി വഴറ്റുക. പകുതി വാടി വന്നാൽ അതിലേക്ക് രണ്ടു പച്ചമുളക് കീറിയത്, രണ്ടു തണ്ട് കറിവേപ്പില, ഒരു കഷ്ണം ഇഞ്ചി അരിഞ്ഞത്, ഒരു സവാള നീളത്തിൽ അരിഞ്ഞത് എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റുക. നല്ല ഗോൾഡൻ ബ്രൗൺ നിറം ആകുന്നത് വരെ വഴറ്റുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. അതിലേക്ക് അര മുറി തേങ്ങ ചിരകിയതും നാലു ചെറിയ ഉള്ളിയും, നാലു വെളുത്തുള്ളിയും, അൽപ്പം കറിവേപ്പിലയും കൂടി ചേർത്ത് നന്നായി വഴറ്റുക. തേങ്ങ നല്ല ബ്രൗൺ നിറം ആയാൽ അതിലേക്ക് ഒരു സ്പൂൺ മുളക്പൊടി, ഒരു സ്പൂൺ മല്ലിപൊടി, അര സ്പൂൺ മഞ്ഞൾപൊടി, മുക്കാൽ സ്പൂൺ ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. പൊടികളുടെ പച്ചമണം മാറിയാൽ ഗ്യാസ് ഓഫ് ചെയ്യുക. ഇത് നന്നായി അരച്ച് എടുത്തു വഴന്നു വന്ന കുമ്പളങ്ങയിലേക്ക് ചേർക്കുക. അൽപ്പം വെള്ളവും പാകത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യണം. തിളച്ചു വരണം. ഈ കറി അധികം ലൂസ് ആവാതെ കട്ടിയിൽ ആണ് ഇരിക്കേണ്ടത്. ഒരു പാൻ അടുപ്പിൽ വച്ചു ചൂടാക്കി അതിലേക്ക് രണ്ടു സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. നാലു ചെറിയ ഉള്ളി വട്ടത്തിൽ അരിഞ്ഞു ചേർത്ത് നന്നായി വഴറ്റുക. ഇനി കറിയിലേക്ക് ചേർക്കണം. ഇപ്പോൾ നമ്മുടെ അടിപൊളി കുമ്പളങ്ങ മസാലക്കറി തയ്യാർ…. !! ചോറിന്റെ കൂടെ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts