വാഴപ്പൂവ് കൊണ്ട് നല്ല ടേസ്റ്റ് ഉള്ള കട്ലറ്റ് തയ്യാറാക്കി നോക്കിയാലോ; കിടിലൻ നാല് മണി പലഹാരം

വാഴപ്പൂവ് കൊണ്ട് നമ്മൾ തോരൻ തയ്യാറാക്കി എടുക്കാറുണ്ട്. ഇനി വാഴപ്പൂവ് ഉണ്ടായാൽ ആരും വെറുതെ കളയേണ്ട. അസ്സൽ ടേസ്റ്റിൽ ഒരു കട്ലറ്റ് തന്നെ തയ്യാറാക്കി എടുക്കാം. ഇതിന്റെ ടേസ്റ്റ് പോലെ തന്നെ ഗുണത്തിന്റെ കാര്യത്തിലും മുൻപിൽ തന്നെയാണ്. അപ്പോൾ വളരെ എളുപ്പത്തിൽ വാഴപ്പൂവ് കട്ലറ്റ് എങ്ങിനെ ആണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

ആദ്യം രണ്ടു വാഴപ്പൂവ് ചെറുതായി അരിഞ്ഞു വക്കണം. അൽപ്പം വെള്ളത്തിൽ മഞ്ഞൾപൊടി ചേർത്ത് ഇട്ടു വക്കണം. അതിന്റെ കറ കളയുന്നതിനു വേണ്ടിയാണ്. അര കപ്പ് കടലപ്പരിപ്പ് വേവിച്ചു ഉടച്ചു വക്കണം. അതിലേക്ക് കഴുകി ഊറ്റി എടുത്ത വാഴപ്പൂവും, ഒരു സവാള ചെറുതായി അരിഞ്ഞതും, രണ്ടു സ്പൂൺ ഇഞ്ചി ചതച്ചതും, രണ്ടു പച്ചമുളക് അരിഞ്ഞതും, അൽപ്പം കറിവേപ്പിലയും, മല്ലിയിലയും അരിഞ്ഞതും, പാകത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. അതിനു ശേഷം ചെറിയ ഉരുളകൾ ആക്കി വക്കണം.

ഇനി ഒരു കപ്പ് കടലമാവ് അൽപ്പം വെള്ളത്തിൽ കലക്കി എടുക്കുക. അതിലേക്ക് പാകത്തിന് ഉപ്പ്, കാൽ സ്പൂൺ കായംപൊടി, അര സ്പൂൺ മുളക്പൊടി എന്നിവ കൂടി ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. നല്ല കട്ടിയിൽ വേണം ബാറ്റർ റെഡി ആക്കി എടുക്കാൻ.

ഇനി ഒരു ഉരുള എടുത്തു കയ്യിൽ വച്ചു ചെറുതായി അമർത്തുക. അതിനു ശേഷം ബാറ്ററിൽ മുക്കി ബ്രെഡ് ക്രംസിൽ പൊതിഞ്ഞു വക്കണം. എല്ലാം ഇങ്ങിനെ റെഡി ആക്കി വക്കണം. ഇനി തിളച്ചു കൊണ്ടിരിക്കുന്ന ഓയിലിലേക്ക് ഇട്ടു കൊടുക്കുക. ലോ ഫ്‌ളൈമിൽ ഇട്ടു നന്നായി വറുത്തു കോരുക. ഇപ്പോൾ നമ്മുടെ അടിപൊളി വാഴപ്പൂവ് കട്ലറ്റ് തയ്യാർ…. !! നല്ല ടൊമാറ്റോ സോസിന്റെ കൂടെയോ, തേങ്ങ ചട്ണിയുടെ കൂടെയോ കഴിക്കാൻ അടിപൊളി കോമ്പിനേഷൻ ആണ്.

Thanath Ruchi

Similar Posts